ക്യാമറ കണ്ട് കണ്ണ് തള്ളും! 200MP ക്യാമറയുമായി Oppo Find X9 Ultra എത്തി

സ്മാർട്ട്‌ഫോൺ ക്യാമറ ലോകത്ത് പുതിയ പോരാട്ടത്തിന് വഴിയൊരുക്കി ഓപ്പോയുടെ ഫ്ലാഗ്ഷിപ്പ് നിരയിലേക്ക് Oppo Find X9 Ultra ലോഞ്ച് ചെയ്തു. റെക്കോർഡ് പെർഫോമൻസും അതിശയിപ്പിക്കുന്ന ലുക്കുമായാണ് ഓപ്പോ സ്മാർട്ട് ഫോൺ പുറത്തിറക്കിയത്. ഈ ഫോണിന്റെ പ്രധാന ആകർഷണം ഇതിലെ 200MP ക്യാമറ സെറ്റപ്പാണ്. പ്രോസസറിലും, ബാറ്ററിയിലും പ്രീമിയം ഫീച്ചറുകളുള്ള ഫോൺ, ഗ്ലാമറിലും ഒട്ടും പിന്നില്ല. വിവോ എക്സ്300 അൾട്രാ, സാംസങ് ഗാലക്സി എസ്26 അൾട്രാ മോഡലുകൾക്ക് കടുത്ത എതിരാളിയുമായാണ് ഫോൺ അവതരിപ്പിച്ചത്. ഈ ഓപ്പോ ഫോണിന്റെ ഫീച്ചറുകളും ഇന്ത്യയിലെ വിലയും അറിയാം.

Oppo Find X9 Ultra Speciications

ക്യാമറയിൽ വിപണി കീഴടക്കാന വന്ന ഓപ്പോ ഫൈൻഡ് എക്സ്9 അൾട്രായുടെ ഡിസ്പ്ലേ, ക്യാമറ, ബാറ്ററി, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.

  1. ഡിസ്പ്ലേ: 6.82 ഇഞ്ച് QHD+ ProXDR AMOLED ഡിസ്‌പ്ലേയിലാണ് ഓപ്പോ ഫൈൻഡ് എക്സ്9 അൾട്രാ നിർമിച്ചിരിക്കുന്നത്. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റും 3600 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സും ലഭ്യമാണ്.
  2. പ്രോസസർ: 12GB റാമും 512GB സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്ന പ്രോസസറാണ് ഇതിലുള്ളത്. ഫോണിൽ ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റാണ് പെർഫോമൻസിനായി ഉപയോഗിച്ചിരിക്കുന്നത്.
  3. ക്യാമറ: ഫോട്ടോഗ്രാഫിയ്ക്ക് പ്രാധാന്യം നൽകിയാണ് സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്. ഓപ്പോയുടെ ഈ ഫ്ലാഗ്ഷിപ്പ് മോഡലിൽ 200MP സോണി LYT-901 പ്രൈമറി സെൻസറുണ്ട്. 3x ഒപ്റ്റിക്കൽ സൂമുള്ള 200MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും 50MP 10x ഒപ്റ്റിക്കൽ സൂം പെരിസ്‌കോപ്പ് ക്യാമറയും 50MP അൾട്രാ-വൈഡ് സെൻസറും ചേർന്ന ക്വാഡ് ക്യാമറയാണ് ഫോണിലുള്ളത്. Hasselblad ഇമേജിംഗ് മോഡുകൾ ഇതിനുണ്ട്. ഡോൾബി വിഷൻ 4K റെക്കോർഡിംഗ് ക്യാമറയ്ക്കുണ്ട്. ഇതിന് 8K വീഡിയോ സപ്പോർട്ടും ലഭിക്കുന്നു.
  4. സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ColorOS 16 ആണ് ഫോണിലെ പ്രോസസർ.
  5. ബാറ്ററി: 100W വയർഡ് ഫാസ്റ്റ് ചാർജിംഗിനും 50W വയർലെസ് ചാർജിംഗും ഓപ്പോ ഫൈൻഡ് എക്സ്9 അൾട്രായിലെ കരുത്തനായ ബാറ്ററി പിന്തുണയ്ക്കുന്നു. ഇതിനായി ഫോണിലുള്ളത് കരുത്തനായ 7,050mAh സിലിക്കൺ-കാർബൺ ബാറ്ററിയാണ്.
  6. ഡ്യൂറബിലിറ്റി: IP66, IP68, IP69 ഈട് റേറ്റിംഗുള്ള സ്മാർട്ട് ഫോണാണിത്. അൾട്രാസോണിക് ഫിംഗർപ്രിന്റ് സ്‌കാനർ സപ്പോർട്ടും ഫോണിനുണ്ട്.

ഓപ്പോ ഫൈൻഡ് എക്സ്9 അൾട്രാ ഇന്ത്യയിലെ വില

ഓപ്പോ ഫൈൻഡ് എക്സ് 9 അൾട്രാ ഒരൊറ്റ സ്റ്റോറേജിലാണ് അവതരിപ്പിച്ചത്. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 1,69,999 രൂപ വിലയാകുന്നു. എർത്ത് ടോണുള്ള തുന്ദ്ര അമ്പർ നിറത്തിലും, കാന്യൺ ഓറഞ്ച് നിറത്തിലും ഫോൺ ലഭ്യമാകും. പരിമിതകാല ഓഫറിൽ (ബാങ്ക് കാർഡുകളിലൂടെ) 1,36,999 രൂപയ്ക്ക് ആദ്യ വിൽപ്പനയിൽ ലഭ്യമാകും.

മെയ് 28 നാണ് സ്മാർട്ട് ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നത്. SBI കാർഡ്, HDFC ബാങ്ക്, കൊട്ടക് ബാങ്ക്, IDFC ഫസ്റ്റ് ബാങ്ക്, യെസ് ബാങ്ക് കാർഡുകളിലൂടെ ഓപ്പോ 10 ശതമാനം വരെ തൽക്ഷണ ക്യാഷ്ബാക്കിൽ വാങ്ങിക്കാം.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :