Oneplus Open Launch: 1 ലക്ഷം രൂപ വില വരുന്ന ഫോൾഡബിൾ ഫോൺ, Oneplus Open ഇന്ത്യയിൽ ലോഞ്ച് ചെയ്തു

Oneplus Open Launch: 1 ലക്ഷം രൂപ വില വരുന്ന ഫോൾഡബിൾ ഫോൺ, Oneplus Open ഇന്ത്യയിൽ ലോഞ്ച് ചെയ്തു
HIGHLIGHTS

വൺപ്ലസിന്റെ ഫോൾഡബിൾ സ്മാർട്ട് ഫോൺ Oneplus Open ഇന്ത്യയിൽ അവതരിപ്പിച്ചു

വൺപ്ലസിന്റെ ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട് ഫോണാണ് Oneplus Open

1,39,999 രൂപ മുതലായിരിക്കും ഫോണിന്റെ വില ആരംഭിക്കുന്നത്

Oneplus ഫോൾഡബിൾ സ്മാർട്ട് ഫോണായ Oneplus Open ഇന്ത്യയിൽ അവതരിപ്പിച്ചു. Oneplus പുറത്തിറക്കുന്ന ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട് ഫോണാണ് Oneplus Open. വൺപ്ലസ് ഇന്ത്യയുടെ ഔദ്യോ​ഗിക യൂട്യൂബ് ചാനലിൽ ലോഞ്ച് ചടങ്ങുകൾ തത്സമയം സംപ്രേഷണം ചെയ്തു. കമ്പനിയുടെ ഔദ്യോ​ഗിക സോഷ്യൽ മീഡിയ പേജുകൾ വഴിയും നിരവധി അപ്ഡേറ്റുകൾ വൺപ്ലസ് പുറത്ത് വിടുന്നതാണ്.

Oneplus Open ഡിസ്‌പ്ലേയും വിലയും

1,39,999 രൂപ മുതലായിരിക്കും ഫോണിന്റെ വില ആരംഭിക്കുന്നത്. ഡിസ്‌പ്ലേയ്ക്ക് 7.8 ഇഞ്ച് വലുപ്പം പ്രതീക്ഷിക്കാം എന്നാണ് അറിയാൻ കഴിയുന്നത്. ഔട്ടർ ഡിസ്പ്ലേയാകട്ടെ 6.31 ഇഞ്ചായാരിക്കും. രണ്ട് സ്ക്രീനുകൾക്കും 120Hz റിഫ്രഷ് റേറ്റ് ഉണ്ടായിരിക്കുന്നതാണ്. പ്രധാന ഡിസ്പ്ലേയ്ക്ക് 2K റെസല്യൂഷനും ഉണ്ടായിരിക്കുന്നതാണ്.

Oneplus Open പ്രോസസ്സർ

സ്‌നാപ്ഡ്രാഗൺ 8 Gen 2 ചിപ്‌സെറ്റ് ആയിരിക്കും വൺപ്ലസ് ഓപ്പണിനായി കമ്പനി നൽകാൻ സാധ്യത. LPDDR5x റാമും UFS 4.0 സ്റ്റോറേജും ഫോണിന്റെ മറ്റൊരു സവിശേഷത ആയിരിക്കാൻ സാധ്യത ഉണ്ട്.

ഫോൾഡബിൾ ഫോണായ Oneplus Open ഇന്ത്യയിൽ അവതരിപ്പിച്ചു
ഫോൾഡബിൾ ഫോണായ Oneplus Open ഇന്ത്യയിൽ അവതരിപ്പിച്ചു

വൺപ്ലസ് ഓപ്പൺ ബാറ്ററി

67W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,800mAh ബാറ്ററിയും ഫോണിൽ ഇടം പിടിച്ചേക്കാം. ഫോണിന്റെ 16GB റാമും 1TB ഇന്റേണൽ സ്‌റ്റോജും തരുന്ന വേരിയന്റ് പുറത്തിറാക്കനും സാധ്യതയുണ്ട്.

വൺപ്ലസ് ഓപ്പൺ ക്യാമറ

48MP ആയിരിക്കും പ്രൈമറി സെൻസർ എന്നാണ് അറിയാൻ സാധിക്കുന്നത്. സെക്കന്ററി സെൻസറിനും 48MP തന്നെ നൽകാനും വൺപ്ലസ് ശ്രമിച്ചേക്കാം. 3x ഒപ്റ്റിക്കൽ സൂം നൽകുന്ന ടെലിഫോട്ടോ ലെൻസും ഫോണിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. 32MP ആയിരിക്കും ഫോണിന്റെ ഫ്രണ്ട് ക്യാമറ. മികച്ച സെൽഫികളും വീഡിയോ കോളുകളും ഇതിലൂടെ ആസ്വദിക്കാം.

കൂടുതൽ വായിക്കൂ Airtel AirFiber Plan OTT Benefits: അതിവേഗ ഇന്റർനെറ്റും ഒപ്പം OTTയുമായി Airtel AirFiber Plan

വൺപ്ലസ് ഓപ്പൺ എതിരാളികൾ

ഗാലക്സി ഇസഡ് ഫ്ലിപ് 5, മോട്ടറോളയുടെ റാസർ 40 എന്നീ ഫോൾഡബിൾ ഫോണുകൾക്ക് മികച്ച എതിരാളിയായി മാറാൻ Oneplus Open കഴിയും. അടുത്തിടെ ഓപ്പോയും ഫോൾഡബിൾ ഫോണായ ഫൈൻഡ് എൻ 3 ഫ്ലിപ് അവതരിപ്പിച്ചിരുന്നു. ട്രിപ്പിൾ ക്യാമറയുള്ള ആദ്യ ഫ്ലിപ്പ്ഫോൺ ആണ് ഇത്. 94,999 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. ഒക്ടോബർ 22 മുതലാണ് ഫോൺ വിൽപനയ്ക്കെത്തുന്നത്.

Nisana Nazeer
 
Digit.in
Logo
Digit.in
Logo