24999 രൂപയ്ക്ക് OnePlus Nord CE 5 ഇന്ത്യയിലെത്തി, 7100mAh ബാറ്ററിയും Sony ലെൻസും മാത്രമല്ല…
24999 രൂപയിൽ ആരംഭിക്കുന്ന മിഡ് റേഞ്ച് ബജറ്റ് ഹാൻഡ്സെറ്റുകളാണിവ
ഫോട്ടോഗ്രാഫിക്കായി ഫോണിൽ ഡ്യുവൽ ക്യാമറ യൂണിറ്റാണുള്ളത്
1 ടിബി വരെ മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് വികസിപ്പിക്കാം
കരുത്തുറ്റ ബാറ്ററിയും, മികവുറ്റ പ്രോസസറുമുള്ള OnePlus Nord CE 5 ഇന്ത്യയിൽ പുറത്തിറക്കി. 24999 രൂപയിൽ ആരംഭിക്കുന്ന മിഡ് റേഞ്ച് ബജറ്റ് ഹാൻഡ്സെറ്റുകളാണിവ. ജൂലൈ 12 മുതൽ വിൽപ്പന ആരംഭിക്കുന്ന സ്മാർട്ഫോണിന്റെ ഫീച്ചറുകളും വിലയും നോക്കാം.
SurveyOnePlus Nord CE 5: സ്പെസിഫിക്കേഷൻ
6.77 ഇഞ്ച് AMOLED സ്‌ക്രീനിലാണ് വൺപ്ലസ് നോർഡ് സിഇ 5 ഡിസൈൻ ചെയ്തിരിക്കുന്നത്. AMOLED ഡിസ്പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റുണ്ടാകും. 1430 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ് സ്ക്രീനിനുണ്ട്. മൂന്ന് കളർ ഓപ്ഷനുകളിൽ സ്മാർട്ഫോൺ പുറത്തിറക്കിയിരിക്കുന്നു.

ഇതിൽ മീഡിയാടെക് ഡൈമൻസിറ്റി 8350 അപെക്സ് പ്രോസസറാണുള്ളത്. 1 ടിബി വരെ മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് വികസിപ്പിക്കാം. ഇതിൽ വൺപ്ലസ് 7100 mAh ബാറ്ററിയാണ് കൊടുത്തിരിക്കുന്നത്. ഈ പവർഫുൾ ബാറ്ററിയിലൂടെ 80W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ലഭിക്കും.
ഫോട്ടോഗ്രാഫിക്കായി ഫോണിൽ ഡ്യുവൽ ക്യാമറ യൂണിറ്റാണുള്ളത്. OIS സപ്പോർട്ടും ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുമുള്ള പ്രൈമറി സെൻസറാണ് ഇതിലുള്ളത്. 50-മെഗാപിക്സലിന്റെ Sony LYT-600 മെയിൻ സെൻസർ ഇതിലുണ്ട്. 8MP അൾട്രാ-വൈഡ് ലെൻസ് ഇതിൽ ഉൾപ്പെടുന്നു. ഫോണിന് മുൻവശത്ത്, 16MP സോണി IMX480 സെൻസറുമുണ്ട്.
മാർബിൾ മിസ്റ്റ്, ബ്ലാക്ക് ഇൻഫിനിറ്റി, നെക്സസ് ബ്ലൂ എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിൽ ഫോൺ ലഭ്യമാകും.
വൺപ്ലസ് നോർഡ് CE 5 വിലയും വിൽപ്പനയും
മൂന്ന് സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് നോർഡ് CE 5 അവതരിപ്പിച്ചത്. 8ജിബിയുടെ രണ്ട് സെറ്റുകളും, 12ജിബിയുടെ വേരിയന്റും വൺപ്ലസ് നോർഡ് സിഇയിലുണ്ട്.
8GB+128GB: 24,999 രൂപ
8GB+256GB: 26,999 രൂപ
12GB+256GB: 28,999 രൂപ
ആദ്യ വിൽപ്പന ജൂലൈ 12-ന് ആമസോൺ, വൺപ്ലസ് ഇ-സ്റ്റോർ വഴി നടക്കും. 2250 രൂപ വരെ നിങ്ങൾക്ക് ബാങ്ക് കാർഡുകളിലൂടെ ഡിസ്കൌണ്ടായി ലഭിക്കും.
Snapdragon 7 Gen 3 പ്രോസസറിൽ, 5500mAh ബാറ്ററി ഉൾപ്പെടുത്തിയാണ് നോർഡ് സിഇ 4 5ജി അവതരിപ്പിച്ചത്. മീഡിയാടെക്കിന്റെ ഡൈമൻസിറ്റി 8350 Apex പ്രോസസറും 7100mAh വലിയ ബാറ്ററിയുമാണ് വൺപ്ലസ് നോർഡ് സിഇ 5-ലുള്ളത്. സിഇ 4 സ്മാർട്ഫോണിൽ അതിവേഗ ചാർജിങ് സാധ്യമാകുമ്പോൾ വൺപ്ലസ് നോർഡ് 5-ൽ കരുത്തുറ്റ ബാറ്ററിയാണുള്ളത്.
100W ഫാസ്റ്റ് ചാർജിങ്ങിനെ വൺപ്ലസ് നോർഡ് സിഇ 4 സപ്പോർട്ട് ചെയ്യുന്നു. എന്നാൽ 80W ഫാസ്റ്റ് ചാർജിങ്ങിനെയാണ് നോർഡ് സിഇ 5 ഹാൻഡ്സെറ്റിലുള്ളത്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile