2500Rs Discount: 108MP ക്യാമറയുള്ള OnePlus 5G ഫോണിന്റെ വില വെട്ടിക്കുറച്ചു

2500Rs Discount: 108MP ക്യാമറയുള്ള OnePlus 5G ഫോണിന്റെ വില വെട്ടിക്കുറച്ചു
HIGHLIGHTS

OnePlus Nord CE 3 Lite വിലക്കിഴിവിൽ വാങ്ങാൻ ഇതാ സുവർണാവസരം

ഡിസൈനിലും ഡിസ്‌പ്ലേയിലും സോഫ്റ്റ്‌വെയറിലുമെല്ലാം വേറിട്ടുനിൽക്കുന്ന ഫോണാണിത്

2500 രൂപ വിലക്കിഴിവിലാണ് ഫോൺ ഇപ്പോൾ വിൽക്കുന്നത്

ഇന്ത്യയിലെ ജനപ്രിയ ഫോൺ OnePlus Nord CE 3 Lite ലാഭത്തിൽ വാങ്ങാം. 2500 രൂപ വിലക്കിഴിവിലാണ് ഏതാനും ദിവസങ്ങളായി ഫോൺ വിൽക്കുന്നത്. ഏറ്റവും മികച്ച ഫീച്ചറുകളുള്ള വൺപ്ലസ് ഫോൺ ബജറ്റ് ലിസ്റ്റിൽ വാങ്ങാമെന്നതാണ് ഇപ്പോഴത്തെ നേട്ടം.

എന്തുകൊണ്ട് OnePlus Nord CE 3 Lite?

ഡിസൈനിലും ഡിസ്‌പ്ലേയിലും സോഫ്റ്റ്‌വെയറിലുമെല്ലാം വേറിട്ടുനിൽക്കുന്ന ഫോണാണിത്. നല്ല ക്യാമറ പെർഫോമൻസും മാന്യമായ പ്രകടനവും വൺപ്ലസ് ഇതിൽ നൽകിയിട്ടുണ്ട്. മികച്ച ബാറ്ററി ലൈഫ് ഉറപ്പാക്കാവുന്ന ഒരു 5G ഫോണെന്നും പറയാം.

OnePlus Nord CE 3 Lite 5G
OnePlus CE 3 Lite 5G

ക്ലീൻ UI ഫീച്ചറും OnePlus Nord CE 3 Lite-ൽ ലഭിക്കുന്നു. കൂടാതെ സ്റ്റീരിയോ സ്പീക്കറുകൾ, ഫാസ്റ്റ് ചാർജിങ് ഫീച്ചറുകളും ഇതിലുണ്ട്. മിഡ് റേഞ്ച് വിഭാഗത്തിലെ ഫോണിനിപ്പോൾ ഏകദേശം ബജറ്റ് ലിസ്റ്റിലുള്ള ഫോണുകളുടെ വിലയാണുള്ളത്. അതിനാൽ ഇപ്പോൾ ലഭിച്ചിരിക്കുന്ന ഈ ഡീൽ മിസ്സാക്കാതിരിക്കാൻ ശ്രമിക്കുക. വൺപ്ലസ് നോർഡ് CE 3 Lite-ന്റെ ഫീച്ചറുകളും വിലയും ഇപ്പോഴത്തെ ഓഫറും പരിശോധിക്കാം.

OnePlus Nord CE 3 Lite വില

രണ്ട് വേരിയന്റുകളിലാണ് വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് വരുന്നത്. ഇതിൽ രണ്ടെണ്ണവും 8GB റാമുള്ളവയാണ്. 21,999 രൂപയ്ക്കാണ് 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വൺപ്ലസ് വന്നത്. 128ജിബി സ്റ്റോറേജിനാവട്ടെ 19,999 രൂപയും വിലയാകുന്നു. ക്രോമാറ്റിക് ഗ്രേയിലും പെപ്പി പാസ്റ്റൽ ലൈം നിറത്തിലുമായിരുന്നു ഫോണുകൾ വന്നത്.

2,500 രൂപയുടെ ഓഫർ

വൺപ്ലസ് നോർഡ് CE 3 Lite ഇപ്പോൾ 19,499 രൂപയ്ക്ക് ലഭ്യമാണ്. 256ജിബി സ്റ്റോറേജിനാണ് 2,500 രൂപയുടെ കിഴിവുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ വിലയിലാണ് ഫോൺ വിൽക്കുന്നത്. ആമസോൺ ഓഫറിനെ കുറിച്ച് അറിയാൻ, Click Here.

19,999 രൂപ വിലയുണ്ടായിരുന്ന 128ജിബി വേരിയന്റിനും ഓഫറുണ്ട്. 17,499 രൂപയാണ് ഈ വേർഷന്റെ വില. ആമസോൺ ഇന്ത്യയിൽ നിന്നും വൺപ്ലസ് ഇന്ത്യ വെബ്സൈറ്റിൽ നിന്നും ഓഫറിൽ വാങ്ങാം. ഇതിന് പുറമെ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ആമസോൺ സൈറ്റ് സന്ദർശിക്കൂ, Click Here.

വൺപ്ലസ് ഫീച്ചറുകൾ

ഡിസ്പ്ലേ: 6.73-ഇഞ്ച് FHD+ IPS LCD ഡിസ്പ്ലേയുള്ള ഫോണാണിത്. 120Hz റിഫ്രഷ് റേറ്റ്, 680nits വരെയുള്ള പീക്ക് ബ്രൈറ്റ്നെസ്സുമുണ്ട്.

ക്യാമറ: ട്രിപ്പിൾ ക്യാമറ സെറ്റപ്പുള്ള 5G ഫോൺ. 108MP Samsung HM6 പ്രൈമറി സെൻസറുണ്ട്. 2MP ഡെപ്ത് സെൻസറും 2MP മാക്രോ ലെൻസുമുണ്ട്. 16MPയുടെ ഫ്രെണ്ട് ക്യാമറ.

Read More: POCO C61 Launched: 5000mAh ബാറ്ററി ഫോണുമായി വീണ്ടും Poco, 7000 രൂപ മുതൽ! Tech News

പ്രോസസർ: ക്വാൽകോം സ്നാപ്ഡ്രാഗൺ 695 SoC പ്രോസസർ.

സോഫ്റ്റ്‌വെയർ: ആൻഡ്രോയിഡ് 13 ഔട്ട്-ഓഫ്-ബോക്‌സിൽ പ്രവർത്തിക്കുന്നു.

ബാറ്ററിയും ചാർജിങ്ങും: 67W SUPERVOOC ഫാസ്റ്റ് ചാർജിങ്. 5000mAh ബാറ്ററിയുള്ള ഫോണാണിത്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo