OnePlus Nord 6 with 9000mAh battery launched in India Check price sale specification
സ്മാർട്ട്‌ഫോൺ പ്രേമികളെ ആവേശത്തിലാക്കി OnePlus Nord 6 ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇന്ത്യയിലെ മിഡ് റേഞ്ച് പ്രീമിയം സെഗ്മെന്റിലേക്കാണ് വൺപ്ലസിന്റെ പുത്തൻ നോർഡ് മോഡൽ എത്തിയത്. 9000mAh ഭീമൻ ബാറ്ററിയും, അത്യാധുനിക Snapdragon പ്രോസസറും ചേർന്ന സ്മാർട്ട് ഫോണാണിത്.
മികച്ച ക്യാമറയും അതിവേഗ ചാർജിംഗും ഉൾപ്പെടെ വൺപ്ലസ് ആരാധകർ കാത്തിരിക്കുന്ന നിരവധി ഫീച്ചറുകൾ വൺപ്ലസ് നോർഡ് 6 ഫോണിനുണ്ട്. ഇപ്പോൾ ലോഞ്ച് ചെയ്ത വൺപ്ലസ് നോർഡ് 6-ന്റെ ഫീച്ചറുകളും ഇന്ത്യയിലെ വിലയും പരിശോധിക്കാം.
വൺപ്ലസ് നോർഡ് 6 ഫോണിന്റെ ഇന്ത്യയിലെ വില ആരംഭിച്ചു. 38000 രൂപ വിലയിലുള്ള സ്മാർട്ട്ഫോണാണ് വൺപ്ലസ് 5ജി.
8GB+256GB ഇന്റേണൽ സ്റ്റോറേജുള്ള ബേസിക് വേരിയന്റിന്റെ വില 38,999 രൂപയാണ്. 12GB+ 256GB സ്റ്റോറേജുള്ള ബേസ് വേരിയന്റിന് 41,999 രൂപയാകുന്നു.
സ്മാർട്ട് ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നത് ഏപ്രിൽ 9 നാണ്. ചില ബാങ്ക് കാർഡ് ഉപയോഗിച്ച് സ്മാർട്ട് ഫോണിന് 3,000 രൂപ ബാങ്ക് കിഴിവ് ലഭ്യമാണ്. ആമസോൺ, വൺപ്ലസ് ഇ-സ്റ്റോർ, ഔദ്യോഗിക റീട്ടെയിൽ ചാനലുകളിലൂടെ വൺപ്ലസ് നോർഡ് 6 വാങ്ങിക്കാം.
ലോഞ്ചിന് മുന്നേ വൺപ്ലസ് സ്മാർട്ട് ഫോണിന്റെ ബാറ്ററിയെ കുറിച്ച് വലിയ ഹൈപ്പുകൾ വന്നിരുന്നു. 9000mAh ഭീമൻ സെല്ലാണ് വൺപ്ലസ് നോർഡ് 6 ഫോണിലുള്ളത്. ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.