OnePlus Nord 2 x PAC-MAN എഡിഷനുകളുടെ വില അവതരിപ്പിച്ചു

HIGHLIGHTS

OnePlus Nord 2 x PAC-MAN എഡിഷനുകൾ വിപണിയിൽ എത്തുന്നു

37999 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത്

ആമസോണിൽ ഉടൻ തന്നെ ഈ ഫോണുകൾ സെയിലിനു എത്തുന്നതാണ്

OnePlus Nord 2 x PAC-MAN എഡിഷനുകളുടെ വില അവതരിപ്പിച്ചു

വൺപ്ലസിന്റെ പുതിയ എഡിഷനുകൾ ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങുന്നു .OnePlus Nord 2 Pac-Man എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ ഉടൻ പ്രതീക്ഷിക്കുന്നത് .ചിലപ്പോൾ ഈ സ്മാർട്ട് ഫോണുകൾ Snapdragon 778G പ്രോസ്സസറുകളിലാകും വിപണിയിൽ പുറത്തിറങ്ങുന്നത് .ജൂലൈ മാസത്തിൽ ആയിരുന്നു OnePlus Nord 2 എന്ന സ്മാർട്ട് ഫോണുകൾ  MediaTek Dimensity 1200  പ്രോസ്സസറുകളിൽ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നത് .ഈ പുതിയ എഡിഷനുകൾക്ക് ഇന്ത്യൻ വിപണിയിൽ 37999 രൂപയാണ് വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ ആണ് ഇത് വാങ്ങിക്കുവാൻ സാധിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

ONEPLUS NORD 2 5G സവിശേഷതകൾ 

6.43 ഇഞ്ചിന്റെ full-HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1,080×2,400 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . AMOLED ഡിസ്‌പ്ലേയ്ക്ക് ഒപ്പം തന്നെ 20:9 ആസ്പെക്റ്റ് റെഷിയോയും,90Hz റിഫ്രഷ് റേറ്റും  ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Android 11 -based OxygenOS 11  ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ  MediaTek Dimensity 1200 പ്രൊസസ്സറുകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .

മൂന്നു വേരിയന്റുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .6 ജിബിയുടെ റാംമ്മിൽ 128  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 12 ജിബിയുടെ റാം  256 ജിബിയുടെ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഗെയിം കളിക്കുന്നവർക്ക് വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് . ക്യാമറകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 50  മെഗാപിക്സൽ  +8 മെഗാപിക്സൽ + 2 മെഗാപിക്സൽ സെൻസറുകൾ എന്നിവയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .  

  സെൽഫിയിലേക്കു വരുകയെണെങ്കിൽ ഈ ഫോണുകൾക്ക് 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 4,500mAh ന്റെ ബാറ്ററി ലൈഫും അതുപോലെ തന്നെ (supports Warp Charge 65 )ഇതിനു ലഭിക്കുന്നുണ്ട് .പുതിയ 
OnePlus Nord 2 x PAC-MAN എഡിഷനുകൾ പുറത്തിറങ്ങുന്നത് 12 ജിബിയുടെ റാംമ്മിൽ ആണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo