വൺപ്ലസ് ഇതാ 20000 രൂപയ്ക്ക് താഴെ സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നു

Highlights

കുറഞ്ഞ വിലയ്ക്ക് സ്മാർട്ട് ഫോണുകൾ പുറത്തിറക്കുവാൻ ഇതാ വൺ പ്ലസ്

20000 രൂപയ്ക്ക് താഴെ സ്മാർട്ട് ഫോണുകൾ എത്തിക്കുവാനാണ് ശ്രമം

അടുത്തവർഷത്തോടുകൂടി ഇത്തരത്തിൽ 20000 രൂപയ്ക്ക് താഴെ ഫോണുകൾ പ്രതീക്ഷിക്കാം

ഫ്ലാഗ് ഷിപ്പ് കാറ്റഗറിയിൽ മാത്രം സ്മാർട്ട് ഫോണുകൾ പുറത്തിറക്കികൊണ്ടിരുന്ന വൺ പ്ലസ് കഴിഞ്ഞ ഇടയ്ക്ക് 25000 രൂപ റെയ്ഞ്ചിൽ സ്മാർട്ട് ഫോണുകൾ പുറത്തിറക്കുകയുണ്ടായി .വൺ പ്ലസ് നോർഡ് CE 5ജി സ്മാർട്ട് ഫോണുകളാണ് ഇത്തരത്തിൽ 25000 രൂപയ്ക്ക് താഴെ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .എന്നാൽ റിപ്പോർട്ടുകൾ പ്രകാരം അടുത്തവർഷം ആദ്യം തന്നെ വൺപ്ലസ്സിൽ നിന്നും 20000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഫോണുകൾ പുറത്തിറങ്ങുന്നുണ്ട് എന്നാണ് .വൺപ്ലസ് പുറത്തിറക്കിയ നോർഡ് CE എന്ന 5ജി സ്മാർട്ട് ഫോണുകൾക്ക് മികച്ച വാണിജ്യമായിരുന്നു ലഭിച്ചിരുന്നത് 

OnePlus Nord CE 5G 

6.43 ഇഞ്ചിന്റെ full-HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1,080x2,400 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . AMOLED ഡിസ്‌പ്ലേയ്ക്ക് ഒപ്പം തന്നെ 20:9 ആസ്പെക്റ്റ് റെഷിയോയും,90Hz റിഫ്രഷ് റേറ്റും  ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Android 11 -based OxygenOS 11  ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ  Snapdragon 750G പ്രൊസസ്സറുകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .

ന്നു വേരിയന്റുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .6 ജിബിയുടെ റാംമ്മിൽ 128  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 12 ജിബിയുടെ റാംമ്മിൽ അതുപോലെ തന്നെ 256 ജിബിയുടെ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഗെയിം കളിക്കുന്നവർക്ക് വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് . ക്യാമറകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 64 മെഗാപിക്സൽ  +8 മെഗാപിക്സൽ + 2 മെഗാപിക്സൽ സെൻസറുകൾ എന്നിവയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് . 

സെൽഫിയിലേക്കു വരുകയെണെങ്കിൽ ഈ ഫോണുകൾക്ക് 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 4,500mAh ന്റെ ബാറ്ററി ലൈഫും അതുപോലെ തന്നെ 30T ഫാസ്റ്റ് ചാർജിംഗ് ഇതിനു സപ്പോർട്ട് ആണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 6 ജിബിയുടെ റാംമ്മിൽ 128  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 22999 രൂപയും കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് Rs. 24,999 രൂപയും കൂടാതെ 12 ജിബി 256 ജിബി വേരിയന്റുകൾക്ക് 27999 രൂപയും ആണ് വില വരുന്നത് . 

   

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile