ചാർജ് തീർന്നുപോകില്ല!രണ്ടര ദിവസം ബാക്കപ്പുള്ള 7000mAh ബാറ്ററിയുമായി OnePlus N6x വിൽപ്പനയ്ക്ക്

വൺപ്ലസ് ആരാധകർ കാത്തിരുന്ന സ്റ്റൈലിഷ് OnePlus N6x ഇന്ന് മുതൽ ലഭ്യം. വലിയ ബാറ്ററി ലൈഫ് വേണ്ടവർക്കായി വൺപ്ലസ് അവതരിപ്പിച്ച മിഡ് റേഞ്ച് സ്മാർട്ട് ഫോണാണിത്. കരുത്തുറ്റ 7000mAh ബാറ്ററിയും IP64 റേറ്റിങ്ങുമുള്ള വൺപ്ലസ് എൻ6എക്സ് ആകർഷമായ വിലക്കിഴിവിൽ ഇന്ന് മുതൽ വാങ്ങാം. microSD കാർഡ് വഴി സ്റ്റോറേജ് വികസിപ്പിക്കാനാകുന്ന ഫോണാണിത്. 20000 രൂപയ്ക്ക് താഴെ വിലയാകുന്ന വൺപ്ലസ് ഫോണിന്റെ ഇന്നത്തെ വിലയും സവിശേഷതകളും അറിയാം.

OnePlus N6x India Price, Sale

ആമസോൺ വഴിയും, വൺപ്ലസ് ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവയിലൂടെയും സ്മാർട്ട് ഫോൺ ലഭ്യമാകും.

ഇന്ത്യയിൽ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഫോൺ അവതരിപ്പിക്കുക. 4GB റാമും 64GB സ്റ്റോറേജുമുള്ള മോഡലിന് 19,999 രൂപയാണ് വില.4ജിബി റാമും 128GB സ്റ്റോറേജുള്ള ടോപ് വേരിയന്റിന് 20,999 രൂപയാകുന്നു.

ബർഗണ്ടി റെഡ്, ഐസ് ബ്ലൂ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ വൺപ്ലസ് ഫോൺ ലഭ്യമാണ്. ക്രെഡിറ്റ് കാർഡുകളിലും EMI ഇടപാടുകളിലും പരമാവധി 1,500 രൂപയുടെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടും ലഭിക്കും. പണമടയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ആറുമാസം വരെ നോ-കോസ്റ്റ് EMI ഓപ്ഷനും ലഭ്യമാകും.

Also Read: 84 ദിവസത്തേക്ക് അൺലിമിറ്റഡ് 5ജി ഡാറ്റയും കോളുകളും, ആമസോൺ പ്രൈമും ഫ്രീ! Jio യുടെ വമ്പൻ ഓഫർ

ഇങ്ങനെ 4GB+ 64GB ഫോൺ 18000 രൂപ റേഞ്ചിലും 4GB+ 128GB സ്റ്റോറേജ് ഫോൺ 20,000 രൂപയിലും താഴെ വിലയിൽ വാങ്ങിക്കാം.

വൺപ്ലസ് എൻ6എക്സ് പ്രത്യേകതകൾ

വാട്ടർഡ്രോപ്പ് നോച്ചും താരതമ്യേന കട്ടിയുള്ള ബെസലുകളുള്ള ഡിസ്‌പ്ലേയിലും നിർമിച്ച എൻട്രി ലെവൽ ഫോണാണിത്. സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ അറിയാം.

  1. ഡിസ്പ്ലേ: 6.8 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ലഭിക്കും.
  2. പ്രോസസർ: വൺപ്ലസ് എൻ6എക്സ് 5ജിയിൽ മീഡിയടെക് ഡൈമെൻസിറ്റി 6360 അപ്പെക്സാണ് പ്രവർത്തിക്കുന്നത്.
  3. ക്യാമറ: ഫോണിന് പിൻവശത്തായി 13MP ക്യാമറയുണ്ട്. ഇത് f/2.2 അപ്പേർച്ചറും 10x ഡിജിറ്റൽ സൂമും സപ്പോർട്ട് ചെയ്യുന്നു. വൺപ്ലസ് എൻ6എക്സിന്റെ മുൻവശത്ത് 5 മെഗാപിക്സൽ ക്യാമറയുമുണ്ട്. 30fps-ൽ 1080p റെക്കോർഡിംഗ് ഇതിൽ ലഭിക്കും.
  4. ബാറ്ററി: 7000mAh ബാറ്ററി കപ്പാസിറ്റിയുള്ള സ്മാർട്ട് ഫോണാണിത്. 2.5 ദിവസം വരെ ബാറ്ററി ബാക്കപ്പ് ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.
  5. ഡ്യൂറബിലിറ്റി: MIL-STD-810H സർട്ടിഫിക്കേഷനുള്ള വൺപ്ലസ് ഫോണിന് IP64 റേറ്റിങ്ങുണ്ട്. പൊടി-ജല പ്രതിരോധത്തിനായി ArmorShell 4-ലെയർ പ്രൊട്ടക്ഷനും കൊടുത്തിരിക്കുന്നു.
  6. ഒഎസ്: ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ് 16 ആണ് സോഫ്റ്റ് വെയർ.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :