OnePlus 12R Offer: ഇതൊരു Premium ഫോണാണ്, എന്നാൽ വില കടുപ്പമല്ല! ഇപ്പോഴിതാ വമ്പൻ ഡിസ്കൗണ്ടും

OnePlus 12R Offer: ഇതൊരു Premium ഫോണാണ്, എന്നാൽ വില കടുപ്പമല്ല! ഇപ്പോഴിതാ വമ്പൻ ഡിസ്കൗണ്ടും
HIGHLIGHTS

OnePlus 12R ഡിസ്കൌണ്ട് ഓഫറിൽ വാങ്ങാം

സ്‌നാപ്ഡ്രാഗൺ 8 Gen 2 പ്രോസസറുള്ള വൺപ്ലസ് ഫോണാണിത്

ഇപ്പോൾ 2000 രൂപ വിലക്കുറവിൽ വൺപ്ലസ് 12ആർ പർച്ചേസ് ചെയ്യാനാകും

ഈ വർഷത്തെ Premium സ്മാർട്ഫോൺ OnePlus 12R ഡിസ്കൌണ്ട് ഓഫറിൽ. സ്‌നാപ്ഡ്രാഗൺ 8 Gen 2 പ്രോസസറുള്ള വൺപ്ലസ് ഫോണാണിത്. 2024-ന്റെ ജനപ്രിയ Flagship Phone ആണിത്. ഫോണിന്റെ ശരിക്കുള്ള വില 39,999 രൂപയാണ്. ഇപ്പോൾ 2000 രൂപ വിലക്കുറവിൽ വൺപ്ലസ് 12ആർ പർച്ചേസ് ചെയ്യാനാകും.

OnePlus 12R സ്പെസിഫിക്കേഷൻ

6.78-ഇഞ്ച് വലിപ്പമുള്ള ഫോണാണ് വൺപ്ലസ് 12ആർ. 120Hz അമോലെഡ് പാനലാണ് സ്മാർട്ഫോണിലുള്ളത്. 4,500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നെസ്സ് വൺപ്ലസ് 12ആറിലുണ്ട്. അക്വാ ടച്ച് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫോണാണ് വൺപ്ലസ് 12ആർ.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 Gen 2 പ്രോസസറിലൂടെ മികച്ച ഗെയിമിങ് പെർഫോമൻസ് ലഭിക്കും. പവറിലും അത്യുഗ്രൻ ഫീച്ചറാണ് വൺപ്ലസ് 12ആറിലുള്ളത്. ഈ 5ജി ഫോണിൽ വൺപ്ലസ് 5,500mAh ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്നു. 100W SUPERVOOC ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്.

OnePlus 12R
OnePlus 12R

50MP Sony IMX890 മെയിൻ ക്യാമറ ഫോട്ടോഗ്രാഫിയ്ക്ക് അത്യുത്തമമാണ്. Sony IMX355 സെൻസറാണ് വൺപ്ലസ് അൾട്രാ-വൈഡ് ക്യാമറയിലും നൽകിയിട്ടുള്ളത്. IP64 റേറ്റിങ്ങുള്ള സ്മാർട്ഫോണാണ് വൺപ്ലസ് 12R. മെറ്റൽ അലൂമിനിയം ഫ്രെയിം ഉപയോഗിച്ചാണ് ഫോൺ നിർമിച്ചിട്ടുള്ളത്.

ഡ്യുവൽ-ബാൻഡ് Wi-Fi 7 കണക്റ്റിവിറ്റി ഫീച്ചർ ഫോണിലുണ്ട്. ബ്ലൂടൂത്ത് 5.3, NFC, GPS സാറ്റലൈറ്റ് സപ്പോർട്ടും ലഭിക്കുന്നതാണ്. ഡ്യുവൽ-5G സ്റ്റാൻഡ്‌ബൈ ഉള്ള ഡ്യുവൽ നാനോ-സിം സപ്പോർട്ട് ലഭിക്കും. എന്നാൽ വൺപ്ലസ് 12ആർ eSIM സപ്പോർട്ട് ചെയ്യുന്നില്ല. ഫോണിന്റെ സെക്യൂരിറ്റി ഫീച്ചറുകളിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് ഉപയോഗിച്ചിട്ടുള്ളത്.

OnePlus 12R വില എത്ര?

40,000 രൂപയിൽ താഴെ വില വരുന്ന പ്രീമിയം ഫോണാണിത്. ആമസോൺ പോലുള്ള ഇ-കൊമേഴ്സ് സൈറ്റിൽ ഫോണിന്റെ റീട്ടെയിൽ വിലയിൽ തന്നെയാണ് വിൽക്കുന്നത്. ഫ്ലിപ്കാർട്ട് വഴി ഫോൺ ഇപ്പോൾ ലാഭത്തിൽ വാങ്ങാവുന്നതാണ്. വൺപ്ലസിന്റെ അംഗീകൃത പാർട്നർ എങ്കിലും ആമസോണാണെന്നത് ഓർക്കുക.

8GB റാമും 128GB സ്റ്റോറേജുമുള്ള മോഡലിന് ഓഫറുണ്ട്. 37,000 രൂപയ്ക്ക് വൺപ്ലസ് 12ആർ പർച്ചേസ് ചെയ്യാം. ഇതിന് പുറമെ 2999 രൂപയുടെ കൂപ്പൺ ഡിസ്കൌണ്ടും ഫ്ലിപ്കാർട്ട് അനുവദിക്കുന്നു.

READ MORE: 108MP Infinix GT 20 Pro കളത്തിലിറങ്ങി, ഒപ്പം ഒരു ഗെയിമിങ് കിറ്റും Free!

എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെ 1000 രൂപ കിഴിവ് നേടാം. ഇങ്ങനെ ഏറ്റവും വിലക്കുറവിൽ പ്രീമിയം വൺപ്ലസ് ഫോൺ സ്വന്തമാക്കാവുന്നതാണ്. ഓഫറിൽ വാങ്ങാനുള്ള ഫ്ലിപ്കാർട്ട് ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യുക.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo