OnePlus 11R Price Cut: 3000 രൂപ വിലക്കുറവിൽ AMOLED ഡിസ്പ്ലേ, 50MP ക്യാമറ Premium ഫോൺ! ഓഫർ ഇതാ…

OnePlus 11R Price Cut: 3000 രൂപ വിലക്കുറവിൽ AMOLED ഡിസ്പ്ലേ, 50MP ക്യാമറ Premium ഫോൺ! ഓഫർ ഇതാ…
HIGHLIGHTS

കിടിലൻ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ സന്തോഷ വാർത്ത

കഴിഞ്ഞ വർഷം എത്തിയ പ്രീമിയം ഫോണിന് 3000 രൂപ വിലക്കുറവ്, കൂടാതെ ബാങ്ക് ഓഫറുകളും

OnePlus 11R ആണ് ഇപ്പോൾ ലാഭത്തിൽ വിറ്റഴിക്കുന്നത്

ഈ വർഷത്തെ വമ്പൻ ലോഞ്ചായിരുന്നു OnePlus 12ആറിന്റേത്. ഇതേ രീതിയിൽ കഴിഞ്ഞ വർഷം എത്തിയ പ്രീമിയം ഫോണാണ് OnePlus 11R. ഇപ്പോഴും 2023ന്റെ ഈ പ്രീമിയം സ്മാർട്ഫോണിന്റെ മാറ്റ് കുറഞ്ഞിട്ടില്ല. മികച്ച ഫീച്ചറുകളുള്ള കിടിലൻ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ സന്തോഷ വാർത്ത. വൺപ്ലസ് 11ആർ ഇപ്പോൾ വില കുറച്ച് വിൽക്കുന്നു.

OnePlus 11R വില വെട്ടിക്കുറച്ചു

ഉയർന്ന നിലവാരമുള്ള ക്വാൽകോം ചിപ്‌സെറ്റാണ് വൺപ്ലസ് 11ആറിലുള്ളത്. ഏറ്റവും മികച്ച പ്രോസസറും ക്യാമറ ഫീച്ചറുകളുമുള്ള ഫോണാണ് ഇത്. രണ്ട് വേരിയന്റുകളിലാണ് ബ്രാൻഡ് ഫോണുകൾ പുറത്തുവിട്ടത്. ഈ രണ്ട് ഫോണുകൾക്കും ഇപ്പോൾ വിലക്കിഴിവുണ്ട്.

3000 രൂപയുടെ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ വൺപ്ലസ് 11ആറിന് ബാങ്ക് ഓഫറുകളും ലഭ്യമാണ്. ഓഫറിന്റെ വിശദാംശങ്ങൾ അറിയാം. അതിനൊപ്പം വൺപ്ലസ് 11ആറിന്റെ ഫീച്ചറുകളും ഇവിടെ വിവരിക്കുന്നു.

oneplus 11r price cut 50mp camera amoled display premium phone is now 3000 rs less
3000 രൂപ വിലക്കുറവിൽ oneplus 11r

OnePlus 11R സ്പെസിഫിക്കേഷൻ

6.74 ഇഞ്ച് AMOLED ഡിസ്പ്ലേയാണ് വൺപ്ലസ്സിലുള്ളത്. ഇതിന് 2772×1240 പിക്സൽ റെസല്യൂഷനും വരുന്നു. 40Hz മുതൽ 20Hz വരെയുള്ള ഡൈനാമിക് റീഫ്രെഷ് റേറ്റും ഫോണിലുണ്ട്. 1450 നിറ്റ്‌സ് ബ്രൈറ്റ്നെസ് വരെ ഫോണിന് ലഭിക്കും. 1440Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിങ്ങുള്ള മോഡലാണിത്. അതിനാൽ ഫോണിന്റെ കാഴ്ചാനുഭവം ഏറ്റവും മികച്ചത് തന്നെ.

ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 8+ Gen 1 4nm ആണ് ഫോണിലെ പ്രോസസർ. അഡ്രിനോ 730 GPU-മായി ഇത് ജോടിയാക്കിയിരിക്കുന്നു. വൺപ്ലസ് 11ആറിന്റെ 2 സ്റ്റോറേജുകളും UFS 3.1 ടെക്നോളജി ഉപയോഗിക്കുന്നു. ഇതിന്റെ OS ഓക്‌സിജൻ ഒഎസ് 13-ൽ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് 13 ആണ്. കൂടാതെ ഡ്യുവൽ നാനോ സിമ്മുകളെ പിന്തുണയ്ക്കുന്ന കിടിലൻ സ്മാർട്ഫോണാണിത്.

പവറിലും പുലിയാണ് വൺപ്ലസ് 11ആർ. കാരണം ഇതിന് 100W SuperVOOC ഫാസ്റ്റ് ചാർജിങ് കപ്പാസിറ്റിയുണ്ട്. 5000 mAh ആണ് വൺപ്ലസ്സിന്റെ ബാറ്ററി.

നാച്ചുറൽ ഫോട്ടോഗ്രാഫിയ്ക്ക് കേമൻ

സ്മാർട്ഫോൺ വാങ്ങുന്നവർ ഏറ്റവും കൂടുതൽ നോക്കുന്നത് അതിന്റെ ക്യാമറയായിരിക്കും. വൺപ്ലസ് 11ആർ എന്ന പ്രീമിയം ഫോണും നിങ്ങളെ നിരാശപ്പെടുത്തില്ല. നാച്ചുറൽ ഫോട്ടോഗ്രാഫിയ്ക്ക് പേരെടുത്ത ബ്രാൻഡാണ് വൺപ്ലസ്. 11ആറിന്റെ പിൻഭാഗത്ത് 50 എംപി പ്രൈമറി ഷൂട്ടറുണ്ട്.

കൂടാതെ 120 ഡിഗ്രി ഫീൽഡ് വ്യൂ ഉള്ള 8 എംപി അൾട്രാ വൈഡ് ലെൻസും ഇതിലുണ്ട്. 2 എംപി മാക്രോ ലെൻസും ഈ മോഡലിൽ വൺപ്ലസ് ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിന് പുറമെ 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറയും 11ആർ സീരീസിലുണ്ട്. എങ്കിലും ലോ ലൈറ്റ് ഫോട്ടോഗ്രാഫി അത്ര തൃപ്തികരമായിരിക്കില്ല.

വിലയും ഓഫറുകളും

രണ്ട് വേരിയന്റുകളിലുള്ള ഫോണുകളാണ് ഇപ്പോൾ ഓഫറിൽ വാങ്ങാവുന്നത്. ഒന്നാമത്തേത് 8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണാണ്. ഇതിന് 39,999 രൂപയായിരുന്നു വില. ഇപ്പോൾ ഈ ഫോണിന് 2000 രൂപയുടെ വിലക്കുറവ് ലഭിക്കുന്നു. ഇങ്ങനെ 37,999 രൂപയ്ക്ക് ഫോൺ വാങ്ങാം. ഓഫർ ഇങ്ങനെ, CLICK HERE

16GB റാമും 256GB സ്റ്റോറേജുമുള്ള വൺപ്ലസ്സിനും ഓഫറുണ്ട്. 3000 രൂപയുടെ വിലക്കിഴിവാണ് ഇതിനുള്ളത്. അതായത് ഇതിന് വിപണിയിൽ 44,999 രൂപ വില വരും. എന്നാൽ ഓഫർ കിഴിച്ച് നോക്കുമ്പോൾ 41,999 രൂപയാണ് വിലയാകുന്നത്.

READ MORE: പൊരുത്തം കണ്ടെത്താൻ Google Valentine’s Day സർപ്രൈസ്, അതും ശാസ്ത്രീയമായി!

ഇതിന് പുറമെ ബാങ്ക് കാർഡ് ഓഫറുകളും സ്വന്തമാക്കാം. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡിൽ 1000 രൂപ തൽക്ഷണ കിഴിവുണ്ട്. ആമസോൺ പർച്ചേസിൽ OneCard പേയ്മെന്റിനും ഇതേ ഓഫർ ലഭിക്കും. കൂടാതെ 35,050 രൂപ വരെ ആമസോൺ എക്സ്ചേഞ്ച് ഓഫർ നൽകുന്നു. ഗാലക്‌റ്റിക് സിൽവർ, സോണിക് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യം.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo