CMF by Nothing: നതിങ് സബ് ബ്രാൻഡ് First സ്മാർട്ഫോൺ, CMF Phone വില വെറും 12000 രൂപയോ!

CMF by Nothing: നതിങ് സബ് ബ്രാൻഡ് First സ്മാർട്ഫോൺ, CMF Phone വില വെറും 12000 രൂപയോ!
HIGHLIGHTS

ഇന്ത്യൻ വിപണിയിലേക്ക് തങ്ങളുടെ ആദ്യത്തെ സ്മാർട്ഫോണുമായി CMF വരുന്നു

CMF ഫോൺ (1) എന്ന പേരിലാണ് പുതിയ സ്മാർട്ഫോൺ വരുന്നത്

Nothing എന്ന ടെക് കമ്പനിയുടെ സബ്-ബ്രാൻഡാണ് CMF

ഇയർബഡ്സിനും സ്മാർട് വാച്ചിനും ശേഷം CMF Phone വിപണിയിലേക്ക്. Nothing എന്ന ടെക് കമ്പനിയുടെ സബ്-ബ്രാൻഡാണ് CMF. ഇന്ത്യൻ വിപണിയിലേക്ക് തങ്ങളുടെ ആദ്യത്തെ സ്മാർട്ഫോണുമായി സിഎംഎഫ് വരുന്നു. നതിങ് ഫോണുകൾക്ക് മികച്ച വിപണിയാണ് ഇന്ത്യയിലുള്ളത്.

Nothing Phone 2a ലോഞ്ചിനും വലിയ സ്വീകാര്യതയാണ് വിപണിയിൽ നിന്ന് കിട്ടിയത്. നതിങ്ങിന്റെ സബ്-ബ്രാൻഡും ഈ ജനപ്രീതി നേടാനുള്ള തയ്യാറെടുപ്പിലാണ്.

Nothing Phone 2a
Nothing Phone 2a

Nothing-ന്റെ CMF Phone വരുന്നൂ…

CMF ഫോൺ (1) എന്ന പേരിലാണ് പുതിയ സ്മാർട്ഫോൺ വരുന്നത്. ഇത് താങ്ങാവുന്ന വിലയിലുള്ള സ്മാർട്ഫോണായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 12,000 രൂപ റേഞ്ചിലായിരിക്കും സിഎംഎഫ് ഫോണുകൾ ഇറക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

കുറച്ചു നാൾ മുമ്പാണ് മിഡ്-റേഞ്ച് ലിസ്റ്റിൽ നതിങ് ഫോൺ 2എ വന്നത്. ഇതിന് 23,999 രൂപയായിരുന്നു വില. ഈ നതിങ് ഫോണിനേക്കാൾ സിഎംഎഫ് ഫോണുകൾക്ക് വളരെ വിലക്കുറവായിരിക്കും. ഇങ്ങനെ Carl-Pei യുടെ ബ്രാൻഡിൽ നിന്നും ഒരു ബജറ്റ് ഫോൺ വരുന്നുവെന്ന് പറയാം.

ബജറ്റ് കസ്റ്റമേഴ്സിനായി CMF Phone

AMOLED ഡിസ്‌പ്ലേ, മികച്ച ക്യാമറ ഫീച്ചറുകളും ഫോണിൽ ഉൾപ്പെടുത്തും. CMF ഫോൺ 1 പ്ലാസ്റ്റിക് ബോഡിയിൽ നിർമിച്ചിട്ടുള്ളതായിരിക്കും. ഇതിന്റെ സ്ക്രീനിന് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനായിരിക്കും നൽകിയിരിക്കുന്നത്. ഓറഞ്ച്, വെള്ള, കറുപ്പ് എന്നീ നിറങ്ങളിലായിരിക്കും ഫോൺ പുറത്തിറങ്ങുക.

6.5 ഇഞ്ച് ഡിസ്‌പ്ലേ ഇതിനുണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്. മീഡിയടെക് ഡൈമെൻസിറ്റി 5G ചിപ്‌സെറ്റായിരിക്കാം ഫോണിലുണ്ടായിരിക്കുന്നത്. ഇത് നതിങ് ഒഎസ്സിൽ പ്രവർത്തിക്കുന്ന സ്മാർട്ഫോണായിരിക്കും. മൂന്ന് വർഷത്തെ OS അപ്‌ഗ്രേഡുകൾ ഫോണിന് നൽകിയേക്കും. നാല് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഈ സിഎംഎഫ് ഫോണിലുണ്ടാകും.

READ MORE: Good News! ഇനി ഇഴയില്ല… 1000 Mbps സ്പീഡിൽ BSNL കുതിക്കും, ഗ്രാമങ്ങളിൽ വരെ…

33W ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. 5000mAh ബാറ്ററിയാണ് സിഎംഎഫ് ഫോൺ 1-ൽ പായ്ക്ക് ചെയ്തിരിക്കുക.

ഇയർഫോണുകളിലെ സിഎംഎഫ്

ഫോണുകളെ പോലെ ഇയർപോഡുകളും ബജറ്റ്-ഫ്രെണ്ട്ലി കസ്റ്റമേഴ്സിനായാണ് പുറത്തിറക്കിയത്. മികച്ച സൌണ്ട് ക്വാളിറ്റിയും ANC ഫീച്ചറുകളുമുള്ള ഇയർഫോണുകളാണിവ. 2499 രൂപയ്ക്കാണ് മാർച്ച് മാസം ഇയർബഡ്സുകൾ ലോഞ്ച് ചെയ്തത്. ഈ വിലയ്ക്ക് മികച്ച ഫീച്ചറുകളും ANC സപ്പോർട്ടും ലഭിക്കുക എന്നത് അപൂർവ്വമാണ്. 12.4mm ഡ്രൈവറുകളാണ് സിഎംഎഫ് ഇയർബഡ്സിൽ നൽകിയിട്ടുള്ളത്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo