Nothing Phone 4b Sale ഇന്ന് മുതൽ; ലൈറ്റ് കത്തും, പ്രീമിയം ട്രാൻസ്പരന്റ് ലുക്കും ക്ലീൻ ആൻഡ്രോയിഡും
Nothing Phone 4b വാങ്ങാൻ കാത്തിരുന്നവർക്കുള്ള ആ ദിവസം ഇതാ എത്തി. വ്യത്യസ്തമായ ട്രാൻസ്പരന്റ് ഡിസൈൻ, സ്റ്റൈലിഷ് Glyph ലൈറ്റിംഗ് സംവിധാനം, ക്ലീൻ ആൻഡ്രോയിഡ് എക്സ്പീരിയൻസുമുള്ള നതിങ് ഫോൺ 4ബിയുള്ള സ്മാർട്ട് ഫോൺ ആണിത്. പുത്തൻ പ്രീമിയം നതിങ് ഫോണിന്റെ ഇന്ത്യയിലെ വിൽപ്പന ഇന്ന് ആരംഭിക്കുന്നു. ആദ്യ വിൽപ്പനയുടെ ഭാഗമായി ബാങ്ക് ഓഫറുകൾ, എക്‌സ്‌ചേഞ്ച് ബോണസ്, നോ-കോസ്റ്റ് EMI ഓപ്ഷനുകളും ഈ ഫോണിലുണ്ട്. അനാവശ്യ പ്രീ-ഇൻസ്റ്റാൾഡ് ആപ്പുകളില്ലാത്ത Nothing OS സോഫ്റ്റ് വെയറും ട്രാൻസ്പരന്റ് ലൈറ്റുമാണ് ഫോണിന്റെ ഹൈലൈറ്റ്.
SurveyNothing Phone 4b India Price
35000 രൂപ റേഞ്ചിലാണ് നതിങ് ഫോൺ 4ബി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാൽ ആദ്യ വിൽപ്പനയിൽ 29,999 രൂപ മുതൽ ലഭ്യമാകും. 7.5% ബാങ്ക് കിഴിവും എക്സ്ചേഞ്ച് ബോണസും ഇന്ന് ഉച്ചയ്ക്ക് ആരംഭിക്കുന്ന വിൽപ്പനയിൽ ലഭ്യമാകും. 8 GB റാമും 128 GB ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണിന്റെ ലോഞ്ച് വില 34999 രൂപയാണ്. എന്നാൽ ഓഫറിൽ 29999 രൂപ മാത്രമാണ് വിലയാകുന്നത്. 8 GB റാമും 256 ജിബി സ്റ്റോറേജുമുള്ള ഫോണിന് 38,999 രൂപയാണെങ്കിലും 33,699 രൂപയ്ക്ക് ലഭിക്കും.
നത്തിംഗ് ഫോൺ 4ബി ഫ്ലിപ്കാർട്ട്, ക്രോമ, റിലയൻസ് ഡിജിറ്റൽ, വിജയ് സെയിൽസ്, നത്തിംഗ് ബെംഗളൂരു സ്റ്റോറിൽ വിൽപ്പന നടത്തുന്നു. വൈറ്റ്, ബ്ലാക്ക്, ബ്ലൂ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ഫോൺ ലഭ്യമാകും.
Also Read: Jio OTT Pass: 30GB ഡാറ്റയ്‌ക്കൊപ്പം YouTube Premium, JioHotstar, ആമസോൺ പ്രൈം വീഡിയോ ഉൾപ്പെടെ
ഫ്ലിപ്കാർട്ടിൽ 128ജിബി ഫോണിന് 34,999 രൂപയാണ്. 4244 രൂപ ബാങ്ക് കിഴിവിൽ 30000 രൂപ റേഞ്ചിൽ ലഭിക്കും. 27000 രൂപ റേഞ്ചിൽ ഫോൺ എക്സ്ചേഞ്ചിലും വാങ്ങിക്കാം. നതിങ് ഫോൺ 4ബിയ്ക്കായി 3500 രൂപയുടെ ഇഎംഐ ഡീലും അനുവദിച്ചിട്ടുണ്ട്.
നത്തിംഗ് ഫോൺ 4ബി സവിശേഷതകൾ
- ഡിസ്പ്ലേ: 6.77 ഇഞ്ച് Super AMOLED ഡിസ്പ്ലേയ്ക്ക് 120 Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. ഇതിന് 2,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സും ലഭിക്കും.
- പ്രോസസർ: ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 6 Gen 4 പ്രോസസറിൽ ഫോൺ പ്രവർത്തിക്കുന്നു. 8 GB റാമും പരമാവധി 256 GB സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്ന പ്രോസസറാണിത്.
- ബാറ്ററി: 6,000 mAh ബാറ്ററിയുള്ള 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ഈ ഫോണിനുണ്ട്.
- ക്യാമറ: OIS സപ്പോർട്ടുള്ള 50 MP പ്രൈമറി ക്യാമറയുണ്ട്. 8 MP അൾട്രാവൈഡ് ക്യാമറയും സ്മാർട്ട് ഫോണിലുണ്ട്. നതിങ് ഫോണിന് മുൻവശത്ത് 16 MP ഫ്രണ്ട് സെൽഫി ക്യാമറയും കൊടുത്തിരിക്കുന്നു.
- ഡ്യൂറബിലിറ്റി: പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണം നൽകുന്നതിന് IP64 റേറ്റിംഗുമുണ്ട്.
- സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള Nothing OS 4.1 ക്ലീൻ സോഫ്റ്റ് വെയറാണ്. 3 വർഷത്തെ Android OS അപ്‌ഡേറ്റും 6 വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റും കമ്പനി ഉറപ്പുതരുന്നു. on-device Essential AI ടൂളുകളെ സംയോജിപ്പിച്ചിരിക്കുന്ന നതിങ് ഒഎസ് 4.1 സപ്പോർട്ട് ചെയ്യുന്നു. Essential Space സ്ക്രീൻഷോട്ടുകൾ, വോയ്‌സ് നോട്ടുകൾ, ചെയ്യേണ്ട കാര്യങ്ങളുടെ റിമൈൻഡറുകൾ എന്നിവ ഇതിൽ സേവ് ചെയ്യാനാകും.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
