nothing phone 3 massive Price drop over by Rs 20000 on Amazon
സ്മാർട്ട്‌ഫോൺ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന Nothing Phone 3 ഓഫറിൽ ലഭിക്കും. പ്രീമിയം ലുക്കും അത്യാധുനിക ഫീച്ചറുകളുള്ള നതിങ് ഫോണിനാണ് ഇപ്പോൾ കിഴിവ്. 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറയുള്ള സ്മാർട്ട് ഫോണാണിത്. മികച്ച ക്വാളിറ്റിയിലുള്ള ചിത്രങ്ങളും 4K വീഡിയോകളും പകർത്താൻ ഈ ക്യാമറ ഫീച്ചർ സഹായിക്കും. ബാങ്ക് ഡിസ്‌കൗണ്ടുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും കൂടി ചേരുമ്പോൾ വില വീണ്ടും കുറയും. മുൻപെങ്ങുമില്ലാത്ത തരം ഓഫറുകളാണ് ആമസോൺ ഇന്ത്യ ഓഫർ ചെയ്യുന്നത്. ഇതിന്റെ പ്രധാന സവിശേഷതകളും ആമസോണിലെ ഓഫറുകളും വിശദമായി അറിയാം.
വ്യത്യസ്തമായ ഗ്ലിഫ് ഇന്റർഫേസും 50എംപി ക്യാമറയും ചേർന്ന ഫോണാണിത്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ 84,999 രൂപയായിരുന്നു. 12GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിന് പകുതി വിലയാണ് ആമസോൺ ഒറ്റയടിക്ക് വെട്ടിക്കുറച്ചത്. 49999 രൂപയ്ക്കാണ് നതിങ് ഫോൺ 3 ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ആമസോൺ നേരിട്ട് വില കുറച്ച്, 43999 രൂപയ്ക്ക് സ്മാർട്ട് ഫോൺ വാങ്ങിക്കാം. ICICI, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 2199 രൂപയുടെ ബാങ്ക് ഓഫറും ലഭ്യമാണ്. ഇങ്ങനെ 41000 രൂപ റേഞ്ചിൽ നതിങ് ഫോൺ 3 ആമസോണിൽ ലഭിക്കും. ഇതല്ലെങ്കിൽ 1319 രൂപയുടെ ആമസോൺ പേ ഐസിഐസിഐ ക്യാഷ്ബാക്ക് ഓഫറും ലഭ്യമാണ്. 36,650 രൂപയ്ക്ക് സ്മാർട്ട് ഫോൺ എക്സ്ചേഞ്ചിലൂടെയും വാങ്ങാവുന്നതാണ്. ഇതിന് പുറമെ ആമസോൺ 1,547 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും അനുവദിച്ചിട്ടുണ്ട്.
1.5K+ 120Hz AMOLED ഡിസ്പ്ലേയുള്ള നതിങ് ഫോൺ 3 യുടെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ അറിയാം.
Also Read: REDMI Note 15 SE 5G: വെറും 18,000 രൂപയ്ക്ക് Snapdragon കരുത്തും 50MP AI ക്യാമറയും
നത്തിംഗ് ഫോൺ 3 സ്മാർട്ട് ഫോണിന്റെ പ്രധാന ഹൈലൈറ്റ് ഇതിന്റെ ഗ്ലിഫ് ലൈറ്റിംഗ് ഇന്റർഫേസാണ്. ഫോണിന് മികച്ച പെർഫോമൻസ് നൽകുന്നതിന് സ്നാപ്ഡ്രാഗൺ 8s Gen 4 പ്രൊസസറുണ്ട്. ഇതിൽ 6.67 ഇഞ്ച് 120Hz OLED ഡിസ്പ്ലേയും ട്രിപ്പിൾ 50MP ക്യാമറയുമുണ്ട്.
65W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള വലിയ 5500 mAh ബാറ്ററി ഈ സ്മാർട്ട് ഫോണിനുണ്ട്. ആൻഡ്രോയിഡിന്റെ Nothing OS സോഫ്റ്റ് വെയറാണ് നതിങ് ഫോൺ 3 ഫോണിലുള്ളത്.