നോക്കിയ 5.1 പ്ലസ് പ്രീ ഓർഡർ ആരംഭിച്ചു ,വില 10999 രൂപ

HIGHLIGHTS

13+5 എംപി ഡ്യൂവൽ ക്യാമറയിൽ നോക്കിയ 5.1 പ്ലസ് ,10999 രൂപ

നോക്കിയ ഏറ്റവും പുതിയതായി പുറത്തിറക്കിയിരിക്കുന്ന ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആണ് നോക്കിയ 5.1 പ്ലസ് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഒക്ടോബർ 1 മുതൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ ഇതിന്റ പ്രീ ഓർഡറുകൾ ഇപ്പോൾ ആരംഭിച്ചു കഴിഞ്ഞു .ഇതിന്റെ വില വരുന്നത് 10999 രൂപയാണ് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്ന് പറയുന്നത് ഇതിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് .ഇതിന്റെ മറ്റു സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

5.86 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .720 *1520 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നത് .രണ്ടു മോഡലുകളാണ് ഇപ്പോൾ പുറത്തിറങ്ങിരിക്കുന്നത് .3ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 4ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .400 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

Android 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ പൈ അപ്പ്ഡേഷനും ഇതിൽ ഉടൻ ലഭിക്കുന്നതാണ് .1.8GHz octa-core പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഇതിനുള്ളത് .13 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .

3060mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വില വരുന്നത് 10999 രൂപമുതൽ ആണ് .ഒക്ടോബർ 1 മുതൽ ഇത് നോക്കിയായുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയും കൂടാതെ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാവുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :