മൈക്രോസോഫ്റ്റ് ലുമിയ 950 Xl

മൈക്രോസോഫ്റ്റ് ലുമിയ  950 Xl
HIGHLIGHTS

200 ജിബി വരെ മെമ്മറി വർധിപ്പിക്കാവുന്ന ലൂമിയ 950 Xl

1440 X 2560 പിക്സെൽസ് റസലൂഷൻ ഉള്ള 5.7 ഇഞ്ച്‌ സ്മാർട്ട്‌ ഫോണ്‍ ആണിത്. കണ്ണഞ്ചിപ്പിക്കുന്ന 20 മെഗാ പിക്സെൽസ് ത്രിപ്പിൾ എൽ. ഈ. ഡി. ഫ്ലാഷോട് കൂടിയ മുൻ ക്യാമറ (ഇമേജ് സ്റ്റബിലൈസ്റ്റേഷനോട് കൂടിയത് ), 5 എം പി 1080p മുൻ ക്യാമറയുമുണ്ട്. 32 ജി.ബി ഇന്റെർണൽ മെമ്മറി ഉള്ള ഈ ഫോണിൽ 200 ജി.ബി വരെ എസ്.ഡി കാർഡ്‌ ഉപയോഗിച്ച് ഉയർത്താനകും. സ്ക്രീൻ സുരക്ഷയ്ക്കായി കോർണിംഗ് ഗൊറില്ല ഗ്ലാസ്‌ 4 ആണ് ഉപയോഗിച്ചിട്ടുള്ളത്.3 ജി ബി റാം ആണ് എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത. ഹാങ്ങിങ്ങ് ഇല്ലാത്ത വിൻഡോസ്‌ ഫോണിൽ 3 ജി ബി റാം കൂടിയാവുമ്പോൾ പെർഫോമൻസ് എങ്ങനെ ആയിരിക്കും എന്ന് എടുത്ത് പറയേണ്ട കാര്യം ഇല്ലല്ലോ. ബാറ്ററി ശേഷിയുടെ കാര്യത്തിൽ ഈ ഫോണ്‍ മറ്റ് ഫോണുകളെ അപേക്ഷിച്ച് വളരെ അധികം മുന്നിലാണ്. 3300mah ബാറ്ററി ശേഷിയാണ് ഈ ഫോണിനുള്ളത്. 3G ൽ 228 മണിക്കൂർ സംസാര സമയം കമ്പനി വാഗ്ദാനം നൽകുന്നു.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo