നോക്കിയയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഇതാ ലോക വിപണിയിൽ എത്തിയിരിക്കുന്നു .നോക്കിയ X100 5G എന്ന 5ജി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 5ജി സപ്പോർട്ട് തന്നെയാണ് .അതുപോലെ തന്നെ ക്വാഡ് ക്യാമറ സെറ്റപ്പിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .Nokia X100 5G ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .
Survey
✅ Thank you for completing the survey!
Nokia X100 5G സ്മാർട്ട് ഫോണുകൾ
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.67 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1080 x 2400 പിക്സൽ റെസലൂഷനും അതുപോലെ തന്നെ 20:9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .Corning Gorilla Glass 3 സംരക്ഷണവും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ബാറ്ററി ലൈഫ് നോക്കുകയാണെങ്കിൽ ഈ ഫോണുകൾ 470mAhന്റെ ബാറ്ററി ലൈഫിൽ ആണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .
പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 480 5G പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് ഈ Nokia X100 5G ഫോണിൽ 1TB വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ക്വാഡ് പിൻ ക്യാമറകളിലാണ് പ്രവർത്തനം നടക്കുന്നത് .48 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .Android 11ൽ തന്നെയാണ് ഈ ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .വില നോക്കുകയാണെങ്കിൽ $252 ആണ് ഇതിന്റെ വില വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 18,700 രൂപയ്ക്ക് അടുത്തുവരും .