Nokia G11 Plus ഫോണുകൾ ഇതാ സെയിലിനു എത്തി

Nokia G11 Plus ഫോണുകൾ ഇതാ സെയിലിനു എത്തി
HIGHLIGHTS

Nokia G11 Plus ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ എത്തി

ഇപ്പോൾ പ്രമുഖ സൈറ്റ് വഴിയും ,നോക്കിയ ഒഫീഷ്യൽ സൈറ്റ് വഴിയും വാങ്ങിക്കാം

ഇന്ത്യൻ വിപണിയിൽ ഇതാ മറ്റൊരു നോക്കിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ കൂടി പുറത്തിറക്കിയിരിക്കുന്നു.Nokia G11 Plus എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ Nokia G11 Plus സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ വില തന്നെയാണ് .12499 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത് .Nokia G11 Plus ഫോണുകൾ ഇപ്പോൾ പ്രമുഖ സൈറ്റ് വഴിയും ,നോക്കിയ ഒഫീഷ്യൽ സൈറ്റ് വഴിയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Nokia G11 Plus

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 20.9 ആസ്പെക്റ്റ് റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Unisoc T606 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വിപണിയിൽ എത്തിയിരിക്കുന്നു .മെമ്മറി കാർഡുകൾ ഉപയോഗിച്ച് ഈ സ്മാർട്ട് ഫോണുകൾ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .അതുപോലെ 5000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

സ്റ്റോക്ക് Android 12 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .Charcoal Grey കൂടാതെ Lake Blue എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 12499 രൂപയാണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo