അമ്പരിപ്പിക്കുന്ന വില !! ഇതാ 5000 രൂപ റേഞ്ചിൽ നോക്കിയ C01 പ്ലസ് പുറത്തിറക്കി

അമ്പരിപ്പിക്കുന്ന വില !! ഇതാ 5000 രൂപ റേഞ്ചിൽ നോക്കിയ C01 പ്ലസ് പുറത്തിറക്കി
HIGHLIGHTS

നോക്കിയയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

Nokia C01 Plus എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്

നോക്കിയയുടെ പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Nokia C01 Plus എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .മികച്ച ബാറ്ററി ലൈഫ് തന്നെയാണ് ഈ ഫോണുകളുടെ മികച്ച സവിശേഷതകളിൽ എടുത്തു പറയേണ്ടത് .ഇതിന്റെ വില നോക്കുകയാണെങ്കിൽ 5999 രൂപയാണ് വില വരുന്നത് .എന്നാൽ ജിയോ എക്‌സ്‌ക്ല്യൂസീവ് നൽകുന്ന 10 ശതമാനം ഓഫറിൽ 5399 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Nokia C01 Plus സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 5.45 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 740×1,440 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 18:9 ആസ്പെക്റ്റ് റെഷിയോയും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ octa-core 1.6GHz Unisoc SC9863A ലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ Android 11 (Go Edition) ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ഫോണുകൾ 2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .128ജിബിയുടെ സ്റ്റോറേജ് വരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് സിംഗിൾ  പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .5  മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 2  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്കുള്ളത് .3000mAhന്റെ ബാറ്ററി ലൈഫും നോക്കിയയുടെ ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വില നോക്കുകയാണെങ്കിൽ 5999 രൂപയാണ് വില വരുന്നത് .എന്നാൽ ജിയോ എക്‌സ്‌ക്ല്യൂസീവ് നൽകുന്ന 10 ശതമാനം ഓഫറിൽ 5399 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo