മോട്ടോറോളയുടെ ഈ ഫോണുകളിൽ Android 10 അപ്പ്‌ഡേഷനുകൾ എത്തി
മോട്ടോറോളയുടെ വൺ വിഷൻ ഫോണുകളിൽ ആൻഡ്രോയിഡ് 10 അപ്പ്‌ഡേഷനുകൾ
മോട്ടോറോളയുടെ വൺ വിഷൻ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് പുതിയ ആൻഡ്രോയിഡ് അപ്പ്‌ഡേഷനുകൾ .ആൻഡ്രോയിഡിന്റെ 10 ആണ് ഇപ്പോൾ ലഭിച്ചു തുടങ്ങിയിരിക്കുന്നത് .2020 ജനുവരി അപ്പ്‌ഡേഷനുകൾ ആണിത് .അപ്പ്‌ഡേഷനുകൾ ഇപ്പോൾ തന്നെ സെറ്റിങ്സിൽ നിന്നും പരിശോധിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകൾക്ക് മുൻഗണന നൽകികൊണ്ട് കഴിഞ്ഞ വർഷം മോട്ടോ പുറത്തിറക്കി സ്മാർട്ട് ഫോൺ ആയിരുന്നു മോട്ടോ വൺ വിഷൻ .ആൻഡ്രോയിഡിന്റെ വൺ ഓപ്പറേറ്റിംഗ് സിസ്റ്റമായതുകൊണ്ടുതന്നെ പുതിയ ആൻഡ്രോയിഡ് അപ്പ്‌ഡേഷനുകൾ ലഭിക്കുന്നതാണ് .
Survey6.3-ഇഞ്ചിന്റെ സിനിമ വിഷൻ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 21:9 ഡിസ്‌പ്ലേ റെഷിയോയും നൽകിയിരിക്കുന്നു .ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തുപറയേണ്ടതും ഇതിന്റെ സിനിമ വിഷൻ ആണ് .ആൻഡ്രോയിഡിന്റെ വൺ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .
അതുപോലെ തന്നെ സാംസങ്ങിന്റെ പ്രോസസറുകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .സാംസങ്ങിന്റെ Exynos 9609 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .മോട്ടോയുടെ വൺ വിഷൻ എന്ന സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത് 14999 രൂപയാണ് .
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ നോക്കിയ 7 പ്ലസ് സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്കും ഇപ്പോൾ അപ്പ്‌ഡേഷനുകൾ ലഭിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
