പഴയ പ്രതാപം തിരിച്ചെടുക്കുവാൻ നോക്കിയ 5310 (2020 ) ഫോണുകൾ ഇതാ എത്തുന്നു

HIGHLIGHTS

നോക്കിയ 5310 ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു

ജൂൺ 23 മുതൽ സെയിലിനു എത്തുന്നതായിരിക്കും

കുറഞ്ഞ ചിലവിൽ തന്നെ വാങ്ങിക്കാവുന്ന ഫോൺ ആണിത്

പഴയ പ്രതാപം തിരിച്ചെടുക്കുവാൻ നോക്കിയ 5310 (2020 ) ഫോണുകൾ ഇതാ എത്തുന്നു

നോക്കിയ പുതിയ ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നു .ഒരുകാലത്തു നോക്കിയ തന്നെയായിരുന്നു ഇന്ത്യൻ വിപണിയിലും മികച്ച വാണിജ്യം കൈവരിച്ചിരുന്നത് .എന്നാൽ ഇപ്പോൾ ഇതാ പഴയ പ്രതാപം തിരികെയെടുക്കുന്നതിനു ഇതാ പഴയ രീതിയിൽ തന്നെ ഫോണുകൾ പുറത്തിറക്കുന്നു .നോക്കിയ 5310 എന്ന മോഡലുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത് .ഇന്ന് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറക്കുന്നതാണ് .അതിനു ശേഷം ജൂൺ 23 മുതൽ ഈ ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ വഴിയും കൂടാതെ നോക്കിയ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

ഈ ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 2.4 ഇഞ്ചിന്റെ QVGA ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .കൂടാതെ ഈ ഫോണുകൾക്ക് VGA ക്യാമറകളാണ് നൽകിയിരിക്കുന്നത് .അടുത്തതായി പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകളാണ് .MediaTek’s MT6260A പ്രോസ്സസറുകളിലായിരിക്കും ഈ നോക്കിയ ഫോണുകൾ പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് 32 ജിബി വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .1,200mAh ന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .White ,Red കൂടാതെ Black എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Bluetooth 3.0, 3.5mm jack, FM Radio എന്നിവ ഈ ഫോണുകളുടെ മറ്റു സവിശേഷതകളാണ് . 

Experienced Social Media And Content Marketing Specialist View Full Profile