വൺപ്ലസ് 6T വാങ്ങുന്നവർക്കായി പുതിയ അപ്പ്‌ഡേഷൻ ഓഫറുകൾ

HIGHLIGHTS

പുതിയ അപ്പ്‌ഡേഷൻ ഓഫറുകളുമായി വൺപ്ലസ്

വൺപ്ലസ് 6T വാങ്ങുന്നവർക്കായി പുതിയ അപ്പ്‌ഡേഷൻ ഓഫറുകൾ

 

Digit.in Survey
✅ Thank you for completing the survey!

വൺ പ്ലസ് കഴിഞ്ഞ വർഷം പുറത്തിറക്കിയ ഒരു മികച്ച സ്മാർട്ട് ഫോൺ ആയിരുന്നു വൺപ്ലസ് 6T സ്മാർട്ട് ഫോണുകൾ .മികച്ച വാണിജ്യമാണ് ഈ മോഡലുകൾ ഇന്ത്യൻ വിപണിയിൽ കാഴ്ചവെച്ചത് .എന്നാൽ ഇപ്പോൾ പുതിയ ഓഫറുകളുമായി വൺ പ്ലസ് തന്നെ എത്തിയിരിക്കുകയാണ് .വൺ പ്ലസ് 6ടി സ്മാർട്ട് ഫോണുകൾ ആമസോണിൽ നിന്നോ വൺ പ്ലസ് സ്റ്റോറുകളിൽ നിന്നോ വാങ്ങുന്നവർക്ക് പുതിയ വൺ പ്ലസ് 5ജി ഫോണുകൾ പുറത്തിറങ്ങുമ്പോൾ അപ്പ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നു .അപ്ഗ്രേഡ് ചെയ്യുമ്പോൾ 70 ശതമാനം വരെ ബൈബാക്ക് ലഭ്യമാകുന്നതാണു് .വൺപ്ലസിന്റെ ഈ അപ്പ്‌ഗ്രേഡ് ഓഫറുകൾക്ക് 199 രൂപയാണ് നൽകേണ്ടത് .കൂടാതെ 1500 രൂപയുടെ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഇപ്പോൾ ഈ മോഡലുകൾക്ക് ലഭിക്കുന്നുണ്ട് .

വൺപ്ലസ് 6T ;  ഡിസ്‌പ്ലേയെക്കുറിച്ചു പറയുകയാണെങ്കിൽ 6.41ഇഞ്ചിന്റെ Full HD Optic AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറക്കിയിരിക്കുന്നത് .അതുപോലെതന്നെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .രണ്ടു മോഡലുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈ ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ Snapdragon 845 പ്രോസസറിലാണ് പ്രവർത്തനം നടക്കുന്നത് .

രണ്ടു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .6 ജിബിയുടെ റാംമ്മിൽ കൂടാതെ 8 ജിബിയുടെ റാം വേരിയന്റുകളാണിത് .128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .16 കൂടാതെ 20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്കുള്ളത് .3700mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട്.

വൺ പ്ലസിന്റെ 6T മോഡലുകളുടെ വില ആരംഭിക്കുന്നത്  37,999 രൂപമുതൽ ആണ് .എന്നാൽ  വൺപ്ലസ് 6T  Mclaren  എഡിഷന്റെ വില  50,999 രൂപയാണ് വരുന്നത് .കൂടാതെ 10ജിബിയുടെ റാംമ്മിൽ വൺപ്ലസ് 6T  Mclaren എഡിഷൻ മോഡലുകളും ഇപ്പോൾ വിപണിയിൽ ലഭ്യമാക്കുന്നുണ്ട് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ക്യാഷ് ബാക്ക് ഓഫറുകളോടെ വാങ്ങിക്കുവാൻ സാധിക്കുന്നു .

Experienced Social Media And Content Marketing Specialist View Full Profile