എസ്.ആർ.ടി ഫോണുകൾ റീട്ടെയിൽ ഷോപ്പുകളിലെത്തും

Highlights

റെഡിങ്ങ്ടൺ ഇന്ത്യയുമായി സഹകരിച്ചാണ് സ്മാർട്രോൺ എസ്.ആർ.ടി ഫോണുകൾ വിപണിയിലെത്തുന്നത്

എസ്.ആർ.ടി ഫോണുകൾ റീട്ടെയിൽ ഷോപ്പുകളിലെത്തും


ക്രിക്കറ്റ് ഇതിഹാസം സച്ചിൻ രമേശ് ടെണ്ടുൽക്കറുടെ പേരിലെത്തുന്ന എസ്.ആർ.ടി ഫോണുകൾ ഉടൻ റീട്ടെയിൽ ഷോപ്പുകളിൽ നിന്നും വാങ്ങാനാകും. ഇതുവരെ ഓൺലൈനിൽ നിന്നും മാത്രം വാങ്ങാനാകുമായിരുന്ന ഫോൺ  റീട്ടെയിൽ ഷോപ്പുകളിൽ നിന്നും വാങ്ങാനാകുമെന്നത്  ക്രിക്കറ്റ് പ്രേമികൾക്ക് തീർച്ചയായും ഒരു സന്തോഷവാർത്തയായിരിക്കും.

സ്മാർട്രോൺ എസ്.ആർ.ടി ഫോണുകൾ ഇന്ത്യൻ റീട്ടെയിൽ വിപണിയിലെത്തിക്കുന്നത് റെഡിങ്ങ്ടൺ ഇന്ത്യയുമായി സഹകരിച്ചാണ്. രാജ്യത്തെ  2,000 റീട്ടെയിൽ ഷോപ്പുകളിലൂടെ ഈ സ്മാർട്ട്ഫോൺ ഉപഭോക്താക്കളിലേക്കെത്തുക. ഈ ഫോണിൽ 13  മെഗാപിക്സൽ പ്രധാന ക്യാമറയും 5  മെഗാപിക്സൽ സെൽഫി ഷൂട്ടറുമാണുള്ളത്‌. 

രണ്ടു വേരിയന്റുകളിൽ എത്തുന്ന ഫോണിന്റെ 32 GB മോഡലിന് 12,999 രൂപയും 64 GB മോഡലിന് 13,999 രൂപയുമാണ് വില. 5.5 ഇഞ്ച് ഫുൾ എച്ച്ഡി സ്‌ക്രീനുമായി എത്തുന്ന ഫോണിന് പോളികാർബണേറ്റ് ബോഡിയാണുള്ളത്. സ്നാപ്ഡ്രാഗൺ 652 പ്രോസസർ കരുത്ത് പകരുന്ന ഫോണിൽ 4 ജിബി റാം പിന്തുണയുണ്ട്. 3,000 എം എ എച്ച് ശേഷിയുള്ള ബാറ്ററിയാണ്  ഫോണിലുള്ളത്.

Syed Shiyaz Mirza

Syed Shiyaz Mirza

Syed Shiyaz Mirza

View full profile