പാനാസോണിക്ക് P55 മാക്സ് ഫോണിന്റെ സവിശേഷതകൾ

പാനാസോണിക്ക് P55 മാക്സ് ഫോണിന്റെ സവിശേഷതകൾ
HIGHLIGHTS

5000 എം എ എച്ച് ശേഷിയുള്ള ബാറ്ററിയുമായാണ് P55 മാക്സ് എന്ന പാനാസോണിക്ക് ഫോൺ എത്തിയിരിക്കുന്നത്

 

ഏറെ ശ്രദ്ധ നേടിയ മോട്ടോ ഇ 4 നോട് മത്സരിക്കാൻ പുതിയ ഫോണുമായി രംഗത്തെത്തിയിരിക്കുകയാണ്  പാനാസോണിക്ക്. P55 മാക്സ് എന്ന പേരിൽ വിപണിയിലെത്തിച്ചിരിക്കുന്ന ഫോണിന്റെ ബാറ്ററി 5000 എം എ എച്ച് ശേഷിയുള്ളതാണ്.ഈ ഫോണിന്റെ  മികച്ച ബാക്കപ്പ് യാത്രകളിലും മറ്റും ഏറെ ഉപകാരപ്രദമാകും. കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

2.5 ഡി കർവ്ഡ് ഗ്ളാസ് സംരക്ഷണമേകുന്ന ഫോണിന്റെ 1280 x 720 റെസലൂഷനോട് കൂടിയ ഡിസ്‌പ്ലെ 5.5 ഇഞ്ച് എച്ച്ഡി വലിപ്പമേറിയതാണ്.  1.25 ജിഗാ ഹെട്സ് വേഗത നൽകുന്ന ക്വാഡ്കോർ  MT6737 മീഡിയാടെക്ക് പ്രോസസറുമായി എത്തുന്ന ഫോണിന് 3 ജിബി റാമാണുള്ളത്.

16 ജിബി ആന്തരിക സംഭരണ ശേഷിയുള്ള പാനാസോണിക്ക് P55 മാക്സ് 13 മെഗാപിസൽ പ്രധാന ക്യാമറയ്‌ക്കൊപ്പവും 5 മെഗാപിക്സൽ സെൽഫി ഷൂട്ടറിനൊപ്പവുമാണ് എത്തിയിരിക്കുന്നത്. 4G കണക്റ്റിവിറ്റി VoLTE പിന്തുണ എന്നിവയുള്ള ഫോൺ 8,499 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ നിന്നും വാങ്ങാനാകും.

Digit.in
Logo
Digit.in
Logo