New Lava Bold Phones: 256 GB, 5000 mAh ബാറ്ററിയുള്ള 2 പുത്തൻ സ്മാർട്ഫോണുകൾ ഇന്ത്യയിൽ
7000 രൂപയ്ക്ക് താഴെ Lava Bold N1, Lava Bold N1 Pro പുറത്തിറക്കി
5,999 രൂപയ്ക്കും 6999 രൂപയ്ക്കുമാണ് ഫോണുകൾ അവതരിപ്പിച്ചത്
ഇവ രണ്ടും 4ജി സ്മാർട്ഫോണുകളാണ്
New Lava Bold Phones: 8000 രൂപയ്ക്ക് താഴെ സ്മാർട്ഫോൺ നോക്കുന്നവർക്കായി പുത്തൻ ഡിവൈസുകൾ പുറത്തിറക്കി. ഇന്ത്യൻ സ്മാർട്ഫോൺ നിർമാതാക്കൾ 5,999 രൂപയ്ക്കും 6999 രൂപയ്ക്കുമാണ് ഫോണുകൾ അവതരിപ്പിച്ചത്.
SurveyLava Bold N1, Lava Bold N1 Pro എന്നീ ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചിരിക്കുന്നത്. ഇവ രണ്ടും 4ജി സ്മാർട്ഫോണുകളാണ്.
ഓരോ മോഡലിന്റെയും വിലയും ഫീച്ചറുകളും നോക്കാം.
Lava Bold N1: പ്രത്യേകതകളും വിലയും

6.75 ഇഞ്ച് HD+ ഡിസ്‌പ്ലേയുള്ള സ്മാർട്ഫോണാണ് ലാവയുടേത്. ബോൾഡ് N1-ൽ ടൈപ്പ്-സി 10 W ചാർജിങ് സ്പീഡുണ്ട്. ഇതിൽ 5,000 mAh ബാറ്ററിയാണ് പായ്ക്ക് ചെയ്തിരിക്കുന്നത്.
4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. യൂണിസോക് ഒക്ടാ കോർ ചിപ്സെറ്റാണ് ഫോണിലുള്ളത്. ആൻഡ്രോയിഡ് 14 ഗോ എഡിഷനാണ് ലാവ ബോൾഡ് N1-ലെ ഒഎസ്.
ഫോണിലെ മെയിൻ ക്യാമറ 13 മെഗാപിക്സലാണ്. 5 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയും ഫോണിൽ കൊടുത്തിരിക്കുന്നു. ബോൾഡ് N1-ൽ സെറ്റ് ചെയ്തിട്ടുള്ളത് സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണ്.
ഫേസ് അൺലോക്ക്, പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP54 റേറ്റിങ്ങും സ്മാർട്ഫോണിലുണ്ട്. അറിയാത്ത ഫോൺ നമ്പരുകളിൽ നിന്ന് കോളുകൾ വന്നാൽ റെക്കോർഡിങ്ങും ഓട്ടോമാറ്റിക്കായി പ്രവർത്തിക്കും.
5,999 രൂപയാണ് ലാവ ബോൾഡ് എൻ1-ന്റെ വില. ജൂൺ 4 മുതൽ ഫോണിന്റെ വിൽപ്പന. റേഡിയന്റ് ബ്ലാക്ക്, റേഡിയന്റ് ഐവി കളറുകളിലാണ് സ്മാർട്ഫോൺ പുറത്തിറക്കിയത്.
ലാവ ബോൾഡ് N1 Pro: പ്രത്യേകതകളും വിലയും
ലാവ ബോൾഡ് N1 പ്രോയിൽ 6.67 ഇഞ്ച് HD+ പഞ്ച്-ഹോൾ ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ഇതിന് 120 Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. 5,000 mAh ബാറ്ററിയാണ് ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. ഇത് 10 W ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. ലാവ ബോൾഡ് എൻ1 പ്രോ 18W വരെ ചാർജിംഗ് കപ്പാസിറ്റിയുള്ളതാണ്.
4 GB റാമും 128 GB ഇന്റേണൽ സ്റ്റോറേജുമുള്ള ഡിവൈസാണിത്. ഇതിൽ Unisoc T606 ഒക്ടാ-കോർ പ്രോസസറാണ് ഉൾപ്പെടുത്തിയിരിക്കുന്നു. 256 GB വരെ വികസിപ്പിക്കാവുന്ന മെമ്മറിയാണ് ഇതിനുള്ളത്. ഫോണിലെ ഒഎസ് ആൻഡ്രോയിഡ് 14 ആണ്.
ബോൾഡ് N1 പ്രോയിൽ 50MP പിൻ ക്യാമറയാണുള്ളത്. ഇതിൽ 8 MP ഫ്രണ്ട് ക്യാമറ കൂടി നൽകിയിരിക്കുന്നു. സൈഡ് ഫിംഗർപ്രിന്റ് സെൻസറും ഫേസ് അൺലോക്ക് ഫീച്ചറും ഇതിലുണ്ട്. IP54 റേറ്റിങ്ങുള്ളതിനാൽ ലാവ ബോൾഡ് N1 പ്രോ പൊടിയും വെള്ളവും പ്രതിരോധിക്കുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile