MWC 2019 ;നോക്കിയ 9 Pure വ്യൂ എത്തി

MWC 2019 ;നോക്കിയ 9 Pure വ്യൂ എത്തി
HIGHLIGHTS

നോക്കിയായുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ എത്തി

ഇപ്പോൾ ബാഴ്സിലോണയിൽ നടന്നുകൊണ്ടിരിക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ നോക്കിയായുടെ ഏറ്റവും പുതിയ നോക്കിയ 9 Pure വ്യൂ സ്മാർട്ട് ഫോണുകൾ പുറത്തിറക്കി .പെന്റാ ക്യാമറ സെറ്റപ്പിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .മാർച്ച് മാസത്തിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ ലോകവിപണിയിലെ വിലവരുന്നത് $699 ഡോളർ ആണ്.കൂടാതെ നോക്കിയായുടെ തന്നെ മറ്റു മൂന്നു മോഡലുകൾ കൂടി ഇപ്പോൾ മൊബൈൽ വേൾഡ് കോൺഗ്രസിൽ പുറത്തിറക്കിയിരിക്കുന്നു . നോക്കിയ 9 Pure വ്യൂ മോഡലുകളുടെ  പ്രധാന സവിശേഷതകൾ എന്തെല്ലാം എന്ന് നോക്കാം .

5.99 ഇഞ്ചിന്റെ ഫുൾ വ്യൂ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 2K റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .18:9 ആസ്പെക്റ്റ് റെഷിയോയാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .മികച്ച പെർഫോമൻസ് തന്നെയാണ് നോക്കിയ 9  സ്മാർട്ട് ഫോണുകളും കാഴ്ചവെക്കുന്നത് .6 ജിബിയുടെ റാംമ്മിലാണു ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ ഏറ്റവും വലിയ സവിശേഷതകൾ ഇതിന്റെ ക്യാമറകളും കൂടാതെ പ്രോസസറുകളുമാണ് .

സ്നാപ്ഡ്രാഗന്റെ ഏറ്റവും പുതിയ Snapdragon 845 പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈയിൽ തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .12 മെഗാപിക്സലിന്റെ 5 ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ നോക്കിയായുടെ തന്നെ മറ്റു മൂന്നു മോഡലുകൾകൂടി മൊബൈൽ വേൾഡ് കോൺഗ്രസിൽ പുറത്തിറക്കിയിരിക്കുന്നു .നോക്കിയ 4.2 കൂടാതെ നോക്കിയ 3.2 എന്നി മോഡലുകളാണ് എത്തിയിരിക്കുന്നത് .ഫേസ് അൺലോക്കിങ് സംവിധാനത്തോടെയാണ് പുറത്തിറങ്ങുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo