Mi Mix 3 5G സ്മാർട്ട് ഫോണുകൾ പുറത്തിറക്കി, വില?

Mi Mix 3 5G സ്മാർട്ട് ഫോണുകൾ പുറത്തിറക്കി, വില?
HIGHLIGHTS

മൊബൈൽ വേൾഡ് കോൺഗ്രസിലാണ് പുറത്തിറക്കിയിരിക്കുന്നത്

 

മൊബൈൽ വേൾഡ് കോൺഗ്രസിൽ ഇപ്പോൾ ഷവോമിയുടെ 5ജി സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുകയാണ് .ആദ്യത്തെ 5ജി സ്മാർട്ട് ഫോണുകളായ Mi Mix 3 5ജി മോഡലുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .എന്നാൽ കഴിഞ്ഞ വർഷം തന്നെ ഈ സ്മാർട്ട് ഫോണുകൾ ഷവോമി പുറത്തിറക്കുമെന്ന് പറഞ്ഞിരുന്നു .ഇതിന്റെ കുറച്ചു ഫീച്ചറുകളും പുറത്തുവിടുകയുണ്ടായി .ഇപ്പോൾ എത്തിയിരിക്കുന്ന 5ജി വേരിയന്റുകളുടെ വില €599 ഡോളർ വരെയാണ് .6ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ വരുന്നത് .

6.39 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .AMOLED സ്ക്രീൻ കൂടാതെ സെറാമിക്ക് ബോഡി എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .ഡ്യൂവൽ പിൻ ക്യാമറയിൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളും എത്തിയിരിക്കുന്നത് .12 മെഗാപിക്സൽ + 12 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ മോഡലുകൾക്കുണ്ട് .കൂടാതെ സ്നാപ്ഡ്രാഗന്റെ ഏറ്റവും പുതിയ Snapdragon 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .രണ്ടു നിറങ്ങളിൽ ഇത് ലഭ്യമാകുന്നതാണു് .Onyx Blackകൂടാതെ Sapphire Blue എന്നി നിറങ്ങളിൽ ലഭിക്കുന്നതാണ് .

ഇതിന്റെ സവിശേഷതകളിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ 5ജി ടെക്നോളജി തന്നെയാണ് .500 ഡോളർ മുതൽ 599 ഡോളർ വരെയാണ് ഈ സ്മാർട്ട് ഫോണുകളുടെ വിലവരുന്നത് .6ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് അതുപോലെതന്നെ 128ജിബിയുടെ സ്റ്റോറേജുകളിലും ലഭ്യമാകുന്നതാണു് .ഷവോമിയുടെ ഈ മോഡലുകൾക്ക് ഒപ്പംതന്നെയാണ് ഹുവാവെയുടെ 5ജി ഫോൾഡ് ഫോണുകളും മൊബൈൽ വേൾഡ് കോൺഗ്രസിൽ പുറത്തിറക്കിയിരിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo