Motorola Razr New Phone: മോട്ടോ പുറത്തിറക്കിയ പുതിയ കരുത്തൻ, Google ജെമിനി ഫീച്ചറുള്ള ഫ്ലിപ് ഫോൺ
Motorola Razr 50 Ultra ഇന്ത്യയിലെത്തി
ഗൂഗിൾ ജെമിനി, മോട്ടോ AI ഫീച്ചറുകൾ ഈ Flip Phone-ൽ നൽകിയിട്ടുണ്ട്
ഫോണിന്റെ വില 99,999 രൂപയാണ്
Motorola Razr 50 Ultra ഇന്ത്യയിൽ ലോഞ്ച് ചെയ്തു. കഴിഞ്ഞ വർഷമാണ് Razr 40 സീരീസ് ആദ്യമായി അവതരിപ്പിച്ചത്. ഇതിന്റെ പിൻഗാമിയായി ഇപ്പോഴിതാ റേസർ 50 അൾട്രായും വിപണിയിൽ എത്തിയിരിക്കുന്നു.
SurveyMotorola Razr 50 Ultra
ഗൂഗിൾ ജെമിനി, മോട്ടോ AI ഫീച്ചറുകൾ ഈ Flip Phone-ൽ നൽകിയിട്ടുണ്ട്. ജനറേറ്റീവ് AI ഫീച്ചറും Moto Razr 50 Ultra-യിലുണ്ട്. കവർ സ്‌ക്രീനിനിലും ഗൂഗിൾ ഫോട്ടോസ് സപ്പോർട്ട് ലഭിക്കുന്ന രീതിയിലാണ് ഫോൺ അവതരിപ്പിച്ചിട്ടുള്ളത്.
Motorola Razr 50 Ultra സ്പെസിഫിക്കേഷൻ
മോട്ടോ ഫോണിന് 10 ബിറ്റ് ഫോൾഡിംഗ് ഡിസ്പ്ലേയാണുള്ളത്. ഇതിന് 6.9 ഇഞ്ച് LTPO സ്ക്രീനുണ്ട്. 165Hz വരെ റീഫ്രെഷ് റേറ്റും 3,000 nits ബ്രൈറ്റ്നെസ്സും ഫോണിന് ലഭിക്കുന്നതാണ്.

2,400 നിറ്റ് പീക്ക് ബ്രൈറ്റ്നെസ്സാണ് കവർ സ്ക്രീനിലുള്ളത്. ഇത് 1272×1080 റെസല്യൂഷനുള്ള ഡിസ്പ്ലേയാണ്. 4 ഇഞ്ച് വലിപ്പമുള്ള കവർ ഡിസ്പ്ലേയിൽ LTPO pOLED ടെക്നോളജി ഉപയോഗിച്ചിരിക്കുന്നു. ഈ സ്ക്രീനിന് 165Hz വരെ റീഫ്രെഷ് റേറ്റുള്ള 10 ബിറ്റ് പാനലുമുണ്ട്. കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് ആണ് ഫോണിൽ ഉപയോഗിച്ചിട്ടുള്ളത്.
സ്നാപ്ഡ്രാഗൺ 8s Gen 3 പ്രോസസറാണ് മോട്ടറോള സ്മാർട്ഫോണിലുള്ളത്. 12GB LPDDR5X റാമാണ് ഈ സ്മാർട്ഫോണിൽ നൽകിയിട്ടുള്ളത്. 512GB UFS 4.0 സ്റ്റോറേജ് സപ്പോർട്ടും ഫ്ലിപ് ഫോണിന് ലഭിക്കുന്നു. ഈ ഒരൊറ്റ കോൺഫിഗറേഷനിലാണ് സ്മാർട്ഫോൺ പുറത്തിറക്കിയിട്ടുള്ളത്.

ക്യാമറയിലേക്ക് വന്നാൽ റേസർ 50 അൾട്രായിൽ 50MP മെയിൻ ക്യാമറയുണ്ട്. 50MP 2x ടെലിഫോട്ടോ ലെൻസും മോട്ടറോള നൽകിയിരിക്കുന്നു. ഫോണിന്റെ സെൽഫി ക്യാമറ 13 മെഗാപിക്സലാണ്. മോട്ടറോള റേസർ 50 അൾട്രായ്ക്ക് IPX8 റേറ്റിങ്ങാണുള്ളത്. ഇതിൽ ഫിസിക്കൽ സിമ്മും ഇ-സിമ്മും സപ്പോർട്ട് ചെയ്യുന്നുണ്ട്.
Read More: ഒരു Slim ബ്യൂട്ടി iPhone വരുന്നുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? Tech News
ഫോണിനെ പവർഫുൾ ആക്കുന്നതിന് 4,000mAh ബാറ്ററിയുണ്ട്. കൂടാതെ ഇത് 68W ചാർജിങ് സപ്പോർട്ടുള്ള സ്മാർട്ഫോണാണ്. 15W വയർലെസ്സും 5W റിവേഴ്സ് ചാർജിങ്ങും മോട്ടറോള ഫോണിൽ ലഭിക്കുന്നു. 3 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും കമ്പനി ഉറപ്പുതരുന്നു.
വില എത്ര?
ഇനി ടെക് ലോകത്തിന്റെ കണ്ണുകൾ ഈ മോട്ടറോള ഫ്ലിപ് ഫോണിലേക്കായിരിക്കും. ഗംഭീര ഡിസൈനും മികച്ച പ്രോസസറുമാണ് ഈ പ്രീമിയം ഫോണിലുള്ളത്. ഫോണിന്റെ വില 99,999 രൂപയാണ്. നേരത്തെ പറഞ്ഞ പോലെ 12GB+512GB സ്റ്റോറേജാണ് ഫ്ലിപ് ഫോണിന് നൽകിയിട്ടുള്ളത്. ഇതിൽ Moto Buds+ TWS ഇയർഫോണും കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile