6.5 ഇഞ്ച് HD പ്ലസ് ഡിസ്പ്ലേയുമായി Motoയുടെ രണ്ട് കിടിലൻ ഫോണുകൾ

6.5 ഇഞ്ച് HD പ്ലസ് ഡിസ്പ്ലേയുമായി Motoയുടെ രണ്ട് കിടിലൻ ഫോണുകൾ
HIGHLIGHTS

മോട്ടറോള G23, G13 എന്നിവ വിപണിയിലെത്തി

രണ്ട് ഫോണുകൾക്കും ഫ്ലാറ്റ് ഫ്രെയിം ഡിസൈനും പിൻ പാനലിൽ പ്ലാസ്റ്റിക് ബോഡിയും ഉണ്ട്

മോട്ടോ G53 5G, Moto G73 5G എന്നിവയും വിപണിയിലെത്തിയിട്ടുണ്ട്

Motorola G സീരീസ് സ്മാർട്ട്ഫോണുകൾ പുറത്തിറക്കി. Moto G23, Moto G13 എന്നിവ ആഗോള വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യയിൽ എന്ന് വിപണിയിലെത്തിക്കുമെന്നു വെളിപ്പെടുത്തിയിട്ടില്ല. രണ്ട് ഫോണുകളും സമാനമായ സവിശേഷതകളോടെയാണ് വരുന്നത്. രണ്ട് ഫോണുകൾക്കും ഫ്ലാറ്റ് ഫ്രെയിം ഡിസൈനും പിൻ പാനലിൽ പ്ലാസ്റ്റിക് ബോഡിയും ഉണ്ട്.  

MOTO G23, MOTO G13 വിലയും നിറങ്ങളും 

Moto G13 4GBRAM+ 128GB സ്റ്റോറേജ് വേരിയന്റുമായി 15,900 രൂപയാണ് വില. മാറ്റ് ചാർക്കോൾ, ബ്ലൂ ലാവെൻഡർ, റോസ് ഗോൾഡ് കളർ ഓപ്ഷനുകളിലാണ് സ്മാർട്ട്ഫോൺ വരുന്നത്. Moto G23 രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ അവതരിപ്പിച്ചു. 4GBRAM +128GB സ്റ്റോറേജ് വേരിയന്റിന് 17,600 രൂപയാണ് വില. മാറ്റ് ചാർക്കോൾ, പേൾ വൈറ്റ്, സ്റ്റീൽ ബ്ലൂ എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.

 Moto G13 സ്‌പെസിഫിക്കേഷൻസ് 

ഹോൾ-പഞ്ച് കട്ട്ഔട്ടോടുകൂടിയ 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് മോട്ടോ ജി 13 ന്. സ്‌ക്രീൻ 90Hz റിഫ്രഷ് റേറ്റും HD+ റെസല്യൂഷനും പിന്തുണയ്ക്കുന്നു. മീഡിയടെക് ഹീലിയോ ജി85 പ്രൊസസറുമായാണ് സ്മാർട്ട്‌ഫോൺ വരുന്നത്. 20W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5000mAh ബാറ്ററിയാണ് ഇതിന് പിന്തുണ നൽകുന്നത്.

ഈ മോട്ടറോള സ്മാർട്ട്‌ഫോൺ ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള മൈ യുഎക്‌സ് സ്‌കിനിൽ പ്രവർത്തിക്കുന്നു. 50 മെഗാപിക്സൽ പ്രൈമറി, 5 മെഗാപിക്സൽ അൾട്രാ വൈഡ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് മോട്ടോ ജി 13 ന്റെ പിൻഭാഗത്തുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി മുൻ ക്യാമറയാണ് സ്മാർട്ട്ഫോണിനുള്ളത്.

Moto G23 സ്‌പെസിഫിക്കേഷൻസ് 

720 x 1600 പിക്സൽ റെസല്യൂഷനോട് കൂടിയ 6.5 ഇഞ്ച് IPS LCD HD+ ഡിസ്പ്ലേ, 90Hz റിഫ്രഷ് റേറ്റ്, 400 nits പീക്ക് തെളിച്ചം എന്നിവയുമായാണ് Moto G23 വരുന്നത്. സ്‌ക്രീൻ സംരക്ഷിക്കാൻ പാണ്ട ഗ്ലാസ് നൽകിയിട്ടുണ്ട്. ഡിസ്‌പ്ലേയുടെ പഞ്ച്-ഹോളിൽ 16എംപി സെൽഫി ക്യാമറ നൽകിയിട്ടുണ്ട്. 50എംപി പ്രൈമറി ക്യാമറ, 5എംപി സെക്കൻഡറി ക്യാമറ, 2എംപി സെൻസർ എന്നിവ ഫോണിന്റെ പിൻ ക്യാമറ സംവിധാനത്തിൽ ഉൾപ്പെടുന്നു.

ഹീലിയോ ജി85 പ്രൊസസറുമായാണ് ഈ മോട്ടറോള സ്മാർട്ട്‌ഫോൺ വരുന്നത്. ബാറ്ററിയെ സംബന്ധിച്ചിടത്തോളം, 30W ടർബോപവർ ചാർജിംഗിനുള്ള പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഹാൻഡ്‌സെറ്റ് പായ്ക്ക് ചെയ്യുന്നത്. ആൻഡ്രോയിഡ് 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഉപകരണം പ്രവർത്തിക്കുന്നത്.

Nisana Nazeer
Digit.in
Logo
Digit.in
Logo