Motorola Edge 70 Pro+ ഇന്നാണ് വിൽപ്പന, 50MP ട്രിപ്പിൾ ക്യാമറയുടെ പുതിയ ഫോൺ ഓഫറുകളോടെ വാങ്ങാം

മോട്ടറോളയുടെ ഏറ്റവും പുതിയ പ്രീമിയം ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ ഫോൺ Motorola Edge 70 Pro+ ഇന്ത്യയിൽ ഇന്ന് മുതൽ വിൽപ്പന. സ്മാർട്ട്‌ഫോൺ പ്രേമികളെ ആകർഷിക്കുന്ന ഫോണിന്റെ ഏറ്റവും വലിയ സവിശേഷത 50 മെഗാപിക്‌സൽ ട്രിപ്പിൾ ക്യാമറയാണ്. പ്രൊഫഷണൽ നിലവാരത്തിലുള്ള ചിത്രങ്ങളും 4K വീഡിയോകളും മികച്ച ക്ലാരിറ്റിയിൽ പകർത്താനാകും. ആദ്യ ദിന വിൽപ്പനയോടനുബന്ധിച്ച് വൻ ഇളവുകളോടെ സ്മാർട്ട് ഫോൺ വാങ്ങിക്കാം. ശക്തമായ പ്രൊസസ്സർ, മികച്ച ഡിസ്‌പ്ലേ, സൂപ്പർ ഫാസ്റ്റ് ചാർജിംഗ് ഫീച്ചറുകളുള്ള സ്മാർട്ട് ഫോണാണിത്. മോട്ടറോള എഡ്ജ് 70 പ്രോ പ്ലസിന്റെ വിലയും ലഭ്യമായ ഓഫറുകളും മറ്റ് പ്രധാന ഫീച്ചറുകളും വിശദമായി അറിയാം.

Motorola Edge 70 Pro Plus Price, Sale

12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഒരൊറ്റ സ്റ്റോറേജിലാണ് ഈ പ്രീമിയം സ്മാർട്ട് ഫോൺ ലോഞ്ച് ചെയ്തത്. ഇതിന്റെ യഥാർഥ വില 47,999 രൂപയാണെങ്കിലും 3,000 രൂപ ക്യാഷ്ബാക്ക് ഓഫർ ആദ്യ വിൽപ്പനയിൽ ലഭ്യമാണ്. ഇങ്ങനെ മോട്ടറോള എഡ്ജ് 70 പ്രോ+ 44,999 രൂപയ്ക്ക് ഇന്നത്തെ വിൽപ്പനയിൽ ലഭിക്കും. ഉച്ചയ്ക്ക് 12 മണി മുതൽ ഇന്ത്യയിലുടനീളമുള്ള പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലും ഫ്ലിപ്പ്കാർട്ട്, മോട്ടറോള ഓൺലൈൻ വെബ്സൈറ്റുകളിലും ഫോൺ വിൽപ്പന ആരംഭിക്കുന്നു. ആദ്യ വിൽപ്പനയിൽ ആകർഷകമായ എക്സ്ചേഞ്ച് ബോണസും ലഭിക്കും.

പാന്റോൺ ചിക്കറി കോഫി, പാന്റോൺ സ്റ്റോമി സീ, പാന്റോൺ സിൻഫാൻഡെൽ കളറുകളിലാണ് ഫോൺ ലഭ്യമാകുന്നത്.

Also Read: ആമസോണിനേക്കാൾ വൻ കിഴിവിൽ 5000mAh-ന്റെ സ്റ്റൈലിഷ് Samsung 5G ഫോൺ ഫ്ലിപ്കാർട്ടിൽ!

മോട്ടറോള എഡ്ജ് 70 പ്രോ പ്ലസ് സവിശേഷതകൾ

  1. ഡിസ്പ്ലേ: 6.8 ഇഞ്ച് വലിപ്പമുള്ള സൂപ്പർ HD+ എക്‌സ്ട്രീം AMOLED സ്ക്രീനിന് 144Hz റിഫ്രഷ് റേറ്റുണ്ടാകും. ഇതിന്റെ ക്വാഡ്-കർവ്ഡ് ഡിസ്‌പ്ലേയ്ക്ക് 5200 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്, HDR10+, 100% DCI-P3 കളർ ഗാമട്ട് സപ്പോർട്ടും ലഭിക്കുന്നു. SGS ഐ കെയർ സർട്ടിഫിക്കേഷനും, ഓൺ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും, എക്‌സ്ട്രീം AMOLED ടെക്നോളജിയും ഫോണിലുണ്ട്.
  2. പ്രോസസർ: മോട്ടോറോള എഡ്ജ് 70 പ്രോ+ 5ജി ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 8500 എക്‌സ്ട്രീം പ്രോസസറാണ് ഉപയോഗിച്ചിട്ടുള്ളത്.
  3. സോഫ്റ്റ് വെയർ: ഏറ്റവും പുതിയ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഹലോ UI ആണ് ഫോണിലെ സോഫ്റ്റ് വെയർ.
  4. ബാറ്ററി: മോട്ടോറോള എഡ്ജ് 70 പ്രോ+ 5ജിയിൽ 6500mAh സിലിക്കൺ-കാർബൺ ബാറ്ററിയുണ്ട്.
  5. ഡ്യൂറബിലിറ്റി: പുതിയ മോട്ടോറോള ഡ്യൂറബിലിറ്റിയിലും മികച്ചതാണ്. ഇതിൽ IP68 + IP69 അണ്ടർവാട്ടർ പ്രൊട്ടക്ഷനുണ്ട്. MIL-STD-810H സർട്ടിഫിക്കേഷനും ഫോണിന് ലഭിക്കുന്നു. വീഴ്ചകളെ പ്രതിരോധിക്കാൻ ഫോണിന്റെ ഡിസ്പ്ലേയ്ക്ക് കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ കൊടുത്തിരിക്കുന്നു.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :