motorola edge 70 pro price
മോട്ടറോളയുടെ മികച്ച പ്രീമിയം ഫോണുകളിലൊന്നായ Motorola Edge 70 Pro വൻ വിലക്കുറവിൽ സ്വന്തമാക്കാം. ആമസോണിൽ മോട്ടറോള ഫോൺ 44 ശതമാനം ഇളവിൽ പർച്ചേസ് ചെയ്യാം. 6500mAh കപ്പാസിറ്റിയുള്ള ഭീമൻ ബാറ്ററിയും 50MP Dual ക്യാമറയും 6.8 ഇഞ്ചിന്റെ വലിയ ഡിസ്പ്ലേയും ഈ ഫോണിലുണ്ട്. 90W ടർബോപവർ ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയും ഫോണിന്റെ മറ്റൊരു ഹൈലൈറ്റാണ്. ലോഞ്ച് വിലയിൽ നിന്ന് 20000 രൂപയുടെ ഇൻസ്റ്റന്റ് കിഴിവ് ആമസോൺ വാഗ്ദാനം ചെയ്യുന്നു. പുതിയ ഫോൺ വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് 40000 രൂപയ്ക്ക് താഴെ മോട്ടറോള എഡ്ജ് 70 പ്രോ 5ജി ലഭ്യമാകും. ഫോണിന്റെ ഫീച്ചറുകൾ, ക്യാമറ ക്വാളിറ്റി, ആമസോണിലെ വൻ ഡിസ്‌കൗണ്ടിനെ കുറിച്ചും അറിയാം.
8GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണാണിത്. 69,999 രൂപയ്ക്കാണ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ആമസോണിൽ 44 ശതമാനം കിഴിവിൽ 39,490 രൂപയ്ക്ക് മോട്ടോ എഡ്ജ് 70 പ്രോ ലഭ്യമാണ്. എച്ച്എസ്ബിസി, ബോബ്കാർഡുകളിലൂടെ 3000 രൂപ കിഴിവ് നൽകുന്നു. ഇങ്ങനെ മോട്ടറോള എഡ്ജ് 70 പ്രോ 5ജി 36000 രൂപയ്ക്ക് വാങ്ങാം.
36200 രൂപയുടെ എക്സ്ചേഞ്ച് ഡീലും മോട്ടറോളയ്ക്ക് ലഭ്യമാണ്. 1184 രൂപയുടെ ആമസോൺ പേ ക്യാഷ്ബാക്ക് ഡീൽ മോട്ടറോളയ്ക്ക് നൽകിയിട്ടുണ്ട്. 1388 രൂപയുടെ ആകർഷകമായ ഇഎംഐ ഓഫറും മോട്ടോ എഡ്ജ് 70 പ്രോയ്ക്ക് ലഭ്യമാണ്.
Also Read: ആമസോണിൽ സ്റ്റോക്ക് ഔട്ട്, iPhone 16 വൻ വിലക്കുറവിൽ വിൽക്കാൻ Flipkart!