Motorola Edge 70 Neo 5G vs Vivo S2 5G: ക്യാമറയിലും ബാറ്ററിയിലും പെർഫോമൻസിലും ആരാണ് കേമൻ?
മിഡ്-റേഞ്ച് പ്രീമിയം സ്മാർട്ട്ഫോൺ വിപണിയിൽ കഴിഞ്ഞ ദിവസം Motorola Edge 70 Neo 5G പുറത്തിറക്കി. സ്റ്റൈലിഷ് ഡിസൈൻ, മികച്ച ഡിസ്പ്ലേ, ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന വലിയ ബാറ്ററി ബാക്കപ്പിൽ ശ്രദ്ധ നൽകിയാണ് മോട്ടറോള പുതുപുത്തൻ ഫോൺ അവതരിപ്പിച്ചത്. ഈ സ്റ്റൈലിഷ് ഫോണാണോ അതോ Vivo S2 5G മോഡലാണോ മികച്ചത്?
മോട്ടറോളയുടെ ക്ലീൻ സോഫ്റ്റ്വെയർ അനുഭവവും, വിവോയുടെ മികച്ച ക്യാമറ പെർഫോമൻസും ലഭിക്കുന്ന രണ്ട് ഫോണുകളാണിവ. 40,000 രൂപ ബജറ്റിൽ മോട്ടോ ഫോണാണോ, വിവോയുടെ എസ് സീരീസാണോ നല്ലതെന്ന് നോക്കിയാലോ! ഈ രണ്ട് സ്മാർട്ട് ഫോണുകളുടെ പ്രത്യേകതകളും ഏതാണ് നല്ലതെന്നും വിശദമായി പരിശോധിക്കാം.
Motorola Edge 70 Neo 5G vs Vivo S2 5G: ഡിസ്പ്ലേ
6.8 ഇഞ്ച് വലിപ്പമാണ് രണ്ട് ഫോണുകൾക്കുമുള്ളതെങ്കിലും മോട്ടറോള 5ജിയിൽ 144Hz Extreme AMOLED ഡിസ്പ്ലേയും വിവോ ഹാൻഡ്സെറ്റിന് 120Hz AMOLED ഡിസ്പ്ലേയുമാണുള്ളത്. 5200 nits പരമാവധി ബ്രൈറ്റ്നസ് എഡ്ജ് 70 നിയോയ്ക്കുണ്ട്. വിവോ എസ്2 5ജിയ്ക്ക് 3000 nits പരമാവധി ബ്രൈറ്റ്നസ് ലഭിക്കും. ഇങ്ങനെ നോക്കുമ്പോൾ ഡിസ്പ്ലേയിൽ മികച്ചത് മോട്ടറോളയാണ്.
Motorola Edge 70 Neo 5G vs Vivo S2 5G: ക്യാമറ
രണ്ട് ഹാൻഡ്സെറ്റുകളിലും ഒരേ പോലത്തെ ക്യാമറയാണ് ഉപയോഗിച്ചിരിക്കുന്നത്. 50എംപി പ്രൈമറി ക്യാമറയ്ക്കൊപ്പം, 2എംപി സെക്കൻഡറി സെൻസറും ഒപ്പം ഫോണിന് മുൻവശത്ത് 32എംപി സെൽഫി ക്യാമറയുമാണ് ഇവയിലുള്ളത്. എന്നാൽ ഷേക്കിങ്ങില്ലാതെ ഫോട്ടോകൾ പകർത്താൻ, OIS സപ്പോർട്ട് മോട്ടറോള എഡ്ജ് സീരീസിലുണ്ട്.
Motorola Edge 70 Neo 5G vs Vivo S2 5G: ബാറ്ററി
7000mAh, 45W ചാർജിങ് സപ്പോർട്ടുള്ള ഫോണാണ് മോട്ടോ Edge 70 Neo 5G. 7050mAh, 44W ചാർജിങ് സപ്പോർട്ട് വിവോ എസ്2 മോഡലിനുണ്ട്. അതുപോലെ വിവോയ്ക്ക് വയർലെസ് ചാർജിങ് സപ്പോർട്ടുമുണ്ട്. അതിനാൽ വിവോയാണ് ക്യാമറയിൽ മുന്നിൽ.
മോട്ടറോള vs വിവോ: പെർഫോമൻസ്
പെർഫോമൻസിന്റെ കാര്യത്തിൽ രണ്ട് മോഡലുകളിലും ഒരേ ചിപ്പാണ് ഉപയോഗിച്ചിട്ടുള്ളത്. വിവോയിൽ Dimensity 7360 Turbo ചിപ്സെറ്റുണ്ട്. മോട്ടോ എഡ്ജ് 70 നിയോയിൽ Snapdragon 7s Gen 3 പ്രൊസസറാണുള്ളത്. ഗെയിമിങ്ങിന് കൂടുതൽ നല്ലത് മോട്ടറോള മൊബൈലായിരിക്കും.
മോട്ടറോള vs വിവോ: ഇന്ത്യയിലെ വില
മോട്ടോ എഡ്ജ് 70 നിയോയ്ക്ക് 38000 രൂപയാണ് വില. വിവോ എസ്2 5ജിയ്ക്ക് 37999 രൂപ വിലയാകുന്നു. ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ മോട്ടോ ലഭ്യമാണ്.
2026 ഡിസംബർ 1 ന് ഉച്ചയ്ക്ക് 12 മണി മുതൽ മോട്ടോ എഡ്ജ് 70 നിയോ വിൽപ്പന ആരംഭിക്കുന്നു. ഫ്ലിപ്കാർട്ട്, മോട്ടറോള ഓൺലൈൻ സൈറ്റ്, റിലയൻസ് ഡിജിറ്റൽ സൈറ്റുകളിലൂടെ വാങ്ങാം. ലോഞ്ച് ഓഫറുകളുടെ ഭാഗമായി 34,999 രൂപയ്ക്ക് മോട്ടോ എഡ്ജ് 70 നിയോ വാങ്ങിക്കാം.