ഓഫറിൽ ഞെട്ടിച്ച് ആമസോൺ; 7000mAh ബാറ്ററി കരുത്തുള്ള Motorola Edge സ്മാർട്ട് ഫോൺ വൻ വിലക്കിഴിവിൽ
പുതിയ ഫോൺ വാങ്ങാൻ പ്ലാൻ ചെയ്യുന്നവർക്ക്, ഇതാ ഒരു വമ്പൻ ഓഫർ! 7000mAh ശേഷിയുള്ള Motorola Edge 70 Fusion ഇപ്പോൾ വിലക്കിഴിവിൽ വാങ്ങാം. ക്വാൽകോമിന്റെ പ്രീമിയം സ്നാപ്ഡ്രാഗൺ പ്രൊസസറുള്ള സ്മാർട്ട് ഫോണാണിത്. Snapdragon 7s Gen 4 ചിപ്പാണ് ഫോണിന്റെ ഹൈലൈറ്റെങ്കിലും പവർഫുൾ ബാറ്ററിയും ഒഐഎസ് ക്യാമറയും 32MP സെൽഫി ക്യാമറയും ഇതിനുണ്ട്. മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ സ്മാർട്ട് ഫോണിന്റെ പ്രധാന സവിശേഷതകളും ആമസോണിലെ ഓഫറുകളും അറിയാം.
Motorola Edge 70 Fusion: ഓഫർ
42,999 രൂപയ്ക്കാണ് മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 8 ജിബി റാം, 128GB ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണിന് ആമസോണിൽ 31 ശതമാനം കിഴിവ് ലഭ്യമാണ്. 29,499 രൂപയ്ക്ക് മോട്ടറോള പ്രീമിയം ഫോൺ ആമസോണിൽ ഇപ്പോൾ വിൽക്കുന്നു. നിലവിൽ ഫോണിന് ബാങ്ക് ഓഫറുകളൊന്നും ലഭ്യമല്ല. എന്നാൽ 28000 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഓഫർ പഴയ ഫോൺ മാറ്റി വാങ്ങുന്നവർക്ക് ലഭിക്കും. ആമസോൺ പേ വഴി പർച്ചേസ് ചെയ്യുകയാണെങ്കിൽ, 884 രൂപയുടെ ക്യാഷ്ബാക്ക് ഓഫർ ലഭിക്കുന്നു. സ്മാർട്ട് ഫോണിന് 1037 രൂപയുടെ മികച്ച ഇഎംഐ ഓഫറും ലഭ്യമാണ്.
ആമസോണിലെ പരിമിതകാല ഓഫറാണിത്. ഒരു മാസമായി ആമസോൺ നടത്തുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ അവസാന മണിക്കൂറുകളിലേക്ക് കടക്കുകയാണ്. നവംബർ 10 ന് ആമസോൺ GIF സെയിൽ ദീപാവലി ഓഫറുകൾ അവസാനിക്കുന്നു.
Also Read: 200MP ടെലിഫോട്ടോ ക്യാമറയുമായി Vivo X500 Pro Max; ഒപ്പം പ്രോയും 7500 mAh സെല്ലുള്ള ബേസിക് മോഡലും
മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ പ്രത്യേകതകൾ
- ഡിസ്പ്ലേ: മോട്ടോറോള എഡ്ജ് 70 ഫ്യൂഷനിൽ 144Hz റിഫ്രഷ് റേറ്റും 5,200 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്സുമുള്ള സ്ക്രീനാണുള്ളത്. 6.78 ഇഞ്ച് AMOLED ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണിലുള്ളത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനും മോട്ടോ എഡ്ജ് 70 ഫ്യൂഷനുണ്ട്.
- പ്രൊസസർ: സ്നാപ്ഡ്രാഗൺ 7s Gen 4 ചിപ്സെറ്റ് ഉപയോഗിച്ചാണ് ഫോൺ പ്രവർത്തിക്കുന്നത്.
- ബാറ്ററി: 68W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള ഫോണാണിത്. ഫോണിന് കരുത്ത് നൽകാൻ 7,000mAh ബാറ്ററി കൊടുത്തിരിക്കുന്നു.
- ക്യാമറ: ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ സ്മാർട്ട് ഫോണിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുള്ള 50MP പ്രൈമറി ക്യാമറയും, 13MP അൾട്രാ-വൈഡ് ക്യാമറയും നൽകിയിരിക്കുന്നു. Sony LYTIA 710 സെൻസറാണ് പ്രൈമറി ക്യാമറയിലുള്ളത്. ഇതിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32MP ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു.
- സോഫ്റ്റ് വെയർ: സോഫ്റ്റ്വെയറിന്റെ കാര്യമെടുത്താൽ, ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയറാണ് ഹാൻഡ്സെറ്റിലുള്ളത്. ഇത് മൂന്ന് പ്രധാന ആൻഡ്രോയിഡ് ഒഎസ് അപ്ഗ്രേഡുകളും ഓഫർ ചെയ്യുന്നു.
വൺപ്ലസ്, റിയൽമി ഫോണുകൾക്ക് പകരം മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ പരിഗണിക്കാം. വൺപ്ലസിന്റെ നോർഡ് 5, 6500mAh ബാറ്ററിയുള്ള റിയൽമി ജിടി7 പ്രോ എന്നിവയ്ക്ക് എതിരാളിയാണ് ഈ സ്മാർട്ട് ഫോൺ. മോട്ടറോള എഡ്ജ് 70 ഫ്യൂഷന്റെ 50MP ക്യാമറയ്ക്ക് വിവോയുടെ വി50 പ്രോ മോഡലും വെല്ലുവിളി ഉയർത്തുന്നു.
Disclaimer: ലേഖനത്തിൽ പർച്ചേസിനായി അഫിലിയേറ്റ് ലിങ്കുകൾ കൊടുത്തിരിക്കുന്നു. ഈ ലിങ്കുകൾ വഴി വാങ്ങുമ്പോൾ, നിങ്ങൾക്ക് യാതൊരുവിധ അധിക ചിലവുമില്ല. എന്നാൽ ഈ വെബ്സൈറ്റിന് ചെറിയൊരു കമ്മീഷൻ തുക ലഭിച്ചേക്കാം. വിശ്വസനീയവും പ്രയോജനകരവുമായ ഉൽപ്പന്നങ്ങളാണ് കൊടുത്തിട്ടുള്ളത്.