Motorola 5G ഗംഭീര ഓഫറിൽ; 7000mAh ബാറ്ററി, Snapdragon ചിപ്പ്, 512GB സ്റ്റോറേജും

പ്രോസസറിലും ബാറ്ററിയിലും ക്യാമറയിലും മികച്ച Motorola Edge 70 Fusion 5G അത്യാകർഷക വിലയിൽ വാങ്ങാം. 7000mAh ശേഷിയുള്ള ബാറ്ററി, ശക്തമായ Snapdragon ചിപ്പ്, 512GB വരെ സ്റ്റോറേജ് സപ്പോർട്ടുള്ള സ്മാർട്ട് ഫോണാണിത്. ഫ്ലിപ്കാർട്ടിൽ മോട്ടറോള എഡ്ജ് 70 ഫ്യൂഷന് 42 ശതമാനം നേരിട്ടുള്ള കിഴിവ് ലഭ്യമാണ്. ഇതിന് പുറമെ ആകർഷകമായ എക്സ്ചേഞ്ച് ഡീലും ഇഎംഐ, ബാങ്ക് ഓഫറുകളും ഫോണിന് ലഭ്യമാണ്. വൺപ്ലസ് നോർഡ് സീരീസ്, റെഡ്മി ടർബോ 5, നത്തിംഗ് ഫോൺ 4a ഫോണുകൾക്ക് പകരം തെരഞ്ഞെടുക്കാവുന്ന ഓൾ റൗണ്ടർ സ്മാർട്ട് ഫോണാണിത്. മോട്ടോ എഡ്ജ് 70 ഫ്യൂഷന്റെ പ്രത്യേകതകളും ഓഫറുകളും വിശദമായി അറിയാം.

Motorola Edge 70 Fusion 5G Price Offer Flipkart

64,999 രൂപയ്ക്കാണ് മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന് 27000 രൂപയുടെ ഇളവ് ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്. 12 ജിബി 512ജിബി ഇന്റേണൽ സ്റ്റോറേജുള്ള മോട്ടോ ഫോണിനാണ് ഡിസ്കൗണ്ട്.

7000mAh ബാറ്ററിയും Snapdragon കരുത്തുമുള്ള എഡ്ജ് 70 ഫ്യൂഷൻ 37,999 രൂപയ്ക്ക് ലഭ്യമാണ്. ഫ്ലിപ്കാർട്ടിലാണ് പരിമിതകാലത്തേക്കുള്ള ഓഫർ അനുവദിച്ചിരിക്കുന്നത്.

ആക്സിസ്, എസ്ബിഐ ബാങ്ക് കാർഡുകളിലൂടെ 1900 രൂപയുടെ ഇളവ് ലഭ്യമാകും. ഇങ്ങനെ 512ജിബി മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ 36000 രൂപ റേഞ്ചിൽ സ്വന്തമാക്കാം. 27450 രൂപയുടെ എക്സ്ചേഞ്ച് ഡീലും സ്മാർട്ട് ഫോണിന് ലഭ്യമാണ്. 9 മാസത്തേക്കുള്ള ഇഎംഐ ഓഫറും ഫ്ലിപ്കാർട്ട് അനുവദിച്ചിരിക്കുന്നു. 4223 രൂപയുടെ ഇഎംഐ ഓഫറാണ് മോട്ടറോള എഡ്ജ് 70 ഫ്യൂഷന് ലഭിക്കുന്നത്.

മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ ഫീച്ചറുകൾ

മോട്ടോറോള എഡ്ജ് 70 ഫ്യൂഷനിൽ 144Hz റിഫ്രഷ് റേറ്റും 5200 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്സുമുള്ള സ്ക്രീനാണുള്ളത്. ഇതിന് 6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് കൊടുത്തിരിക്കുന്നത്. 68W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 7,000mAh ബാറ്ററിയാണുള്ളത്.

Also Read: iOS 27 മുതൽ macOS 27 Golden Gate വരെ; ആപ്പിളിന്റെ ആദ്യ പബ്ലിക് ബീറ്റാസിന് ഫുൾ പോസിറ്റിവ് റിവ്യൂ

മികച്ച പെർഫോമൻസ് നൽകുന്നതിനായി ഇതിൽ ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 7s Gen 4 ചിപ്‌സെറ്റ് പ്രവർത്തിക്കുന്നു.

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ട് ചെയ്യുന്ന 50MP പ്രൈമറി ക്യാമറ ഇതിലുണ്ട്. ഫോണിൽ 13MP അൾട്രാ-വൈഡ് ക്യാമറയും കൊടുത്തിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിന് മുൻവശത്ത് 32MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു. ആൻഡ്രോയിഡ് 16 ഒഎസ് ആണ് മോട്ടോ എഡ്ജ് 70 ഫ്യൂഷനിലുള്ളത്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :