9000 രൂപ വിലക്കുറവിൽ 6000mAh പവർഫുൾ, 50MP ട്രിപ്പിൾ ക്യാമറ Motorola 5G!
ഒരു പുതിയ ഫോൺ വാങ്ങാൻ പ്ലാനുള്ളവർ എന്തായാലും ഈ ഡീൽ മിസ്സ് ചെയ്യരുത്. കാരണം മികച്ച പെർഫോമൻസ് തരുന്ന മിഡ് റേഞ്ച് ഹാൻഡ്സെറ്റിന് Flipkart ഓഫർ അനുവദിച്ചു. 9000 രൂപയുടെ വിലക്കിഴിവാണ് ഫ്ലിപ്കാർട്ടിൽ ഇപ്പോൾ ലഭ്യമാകുന്നത്. 50MP ട്രിപ്പിൾ ക്യാമറയുള്ള Motorola സ്മാർട്ഫോണിനാണ് ഡീൽ.
SurveyMotorola Edge 60 Pro Deal on Flipkart
8GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള മോട്ടറോള ഫോണിനാണ് കിഴിവ്. 36,999 രൂപയ്ക്കാണ് ഇത് വിപണിയിൽ അവതരിപ്പിച്ചത്. മോട്ടറോള എഡ്ജ് 60 പ്രോയ്ക്ക് ആമസോണിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ വിലക്കിഴിവ് ഫ്ലിപ്കാർട്ടിലുണ്ട്.
ആമസോണിലേക്കാൾ 500 രൂപ കൂടി വില കുറച്ചാണ് ഫ്ലിപ്കാർട്ടിൽ ഫോൺ വിൽക്കുന്നത്. ബാങ്ക് ഓഫറുകളൊന്നും ചേർക്കാതെ 9000 രൂപ വിലക്കിഴിവിൽ എഡ്ജ് 60 പ്രോ ലഭ്യമാണ്. നിലവിൽ 27,999 രൂപയ്ക്ക് ഫോൺ വാങ്ങാനാകും.
എസ്ബിഐ, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 4000 രൂപ വരെ കിഴിവുണ്ട്. ഇങ്ങനെ നിങ്ങൾക്ക് മോട്ടറോള എഡ്ജ് 60 പ്രോ 23999 രൂപ റേഞ്ചിൽ വാങ്ങാവുന്നതാണ്. 22250 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഫ്ലിപ്കാർട്ട് അനുവദിച്ചിരിക്കുന്നു. 3,111 രൂപയ്ക്ക് നോ കോസ്റ്റ് ഇഎംഐയിലും ഫോൺ വാങ്ങാം. 12 മാസത്തേക്ക് 2,541 രൂപയുടെ ഇഎംഐ ഓഫറുമുണ്ട്. 3 മാസം, 6 മാസം തുടങ്ങി 24 മാസം ഗഢുവായിട്ടുള്ള ഇഎംഐ ഡീലും ലഭ്യമാണ്.

Moto Edge 60 Pro Specifications
മോട്ടറോള എഡ്ജ് 60 പ്രോയിൽ 6.7 ഇഞ്ച് വളഞ്ഞ pOLED ഡിസ്‌പ്ലേ കൊടുത്തിരിക്കുന്നു. 1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റുമുള്ള സ്ക്രീനാണ് ഇതിലുള്ളത്. കൂടാതെ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i സ്‌ക്രീനിലാണ് ഫോൺ നിർമിച്ചിരിക്കുന്നത്.
ഇതിന്റെ ഡ്യൂറബിലിറ്റി ഉറപ്പാക്കുന്നതിന് MIL-STD 810H സർട്ടിഫിക്കേഷനുണ്ട്. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനാൽ ഫോണിൽ IP68/IP69 റേറ്റിംഗുണ്ട്.
ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ സ്മാർട്ട്‌ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറയാണ് നൽകിയിരിക്കുന്നത്. OIS പിന്തുണയ്ക്കുന്ന 50-മെഗാപിക്സൽ സോണി LYTIA 700C പ്രൈമറി സെൻസറും ഇതിലുണ്ട്. ഫോണിലെ അൾട്രാ-വൈഡ് ലെൻസ് 50-മെഗാപിക്സൽ സെൻസറാണ്. 3x ഒപ്റ്റിക്കൽ സൂം പിന്തുണയ്ക്കുന്ന 10-മെഗാപിക്സൽ ടെലിഫോട്ടോ ലെൻസും ഇതിലുണ്ട്. സ്മാർട്ഫോണിന് മുൻവശത്ത്, 50-മെഗാപിക്സൽ സെൽഫി ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു.
Also Read: 5.1 Surround സൗണ്ട് സപ്പോർട്ട് ZEBRONICS Soundbar 71 ശതമാനം വില വെട്ടിക്കുറച്ചു
മീഡിയടെക് ഡൈമെൻസിറ്റി 8350 ചിപ്‌സെറ്റിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇതിൽ മോട്ടറോള കരുത്തുറ്റ 6000 എംഎഎച്ച് ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്നു. 90W ഫാസ്റ്റ് വയർഡ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന സ്മാർട്ഫോണാണിത്. അതുപോലെ 15W വയർലെസ് ചാർജിംഗും മോട്ടറോള എഡ്ജ് 60 പ്രോ 5ജി പിന്തുണയ്ക്കുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile