പ്രീമിയം ഡിസൈനും മികച്ച ക്യാമറയുമുള്ള Motorola Edge 50 Neo ഇപ്പോൾ കൂടുതൽ ആകർഷകമായ വിലയിൽ വാങ്ങാം. സാധാരണയായി മിഡ്-പ്രീമിയം വിഭാഗത്തിൽ ഉൾപ്പെടുന്ന സ്മാർട്ട് ഫോൺ 20000 രൂപയിലും താഴെ ഇപ്പോൾ വാങ്ങാം. മികച്ച ഡിസ്പ്ലേ അനുഭവവും ദൈനംദിന ഉപയോഗത്തിന് മികച്ച പ്രകടനവും ഈ മോട്ടറോള ഫോണിലുണ്ട്. മികച്ച സൂം കപ്പാസിറ്റിയുള്ള ക്യാമറ പെർഫോമൻസ് മോട്ടറോള എഡ്ജ് സീരീസിലെ ഫോണിന് ലഭിക്കുന്നു. രണ്ട് ദിവസം വരെ നിലനിൽക്കുന്ന ബാറ്ററി ലൈഫും ഫോണിനുണ്ട്. മോട്ടോ എഡ്ജ് 50 നിയോയുടെ സവിശേഷതകളും ഫ്ലിപ്കാർട്ടിലെ ഓഫറുകളും മനസിലാക്കാം.
8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിനാണ് ഓഫർ. മോട്ടറോള എഡ്ജ് 50 നിയോ നിങ്ങൾക്ക് ഫ്ലിപ്കാർട്ടിലെ കിഴിവിലൂടെ 20000 രൂപയ്ക്കും താഴെ വാങ്ങാം. ഇത് ബാങ്ക് ഓഫറൊന്നും ചേർക്കാതെയുള്ള വിലയാണ്. സ്മാർട്ട് ഫോണിന് 1050 രൂപയുടെ ബാങ്ക് ഇളവും ലഭ്യമാണ്. ഇങ്ങനെ മോട്ടറോള എഡ്ജ് 50 നിയോ 19000 രൂപ റേഞ്ചിൽ സ്വന്തമാക്കാം.
14850 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ഫോണിന് ലഭ്യമാണ്. നിങ്ങൾക്ക് വേണമെങ്കിൽ 36 മാസത്തേക്ക് മികച്ച ഇഎംഐ ഡീൽ ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നുണ്ട്. ഇങ്ങനെ 739 രൂപയ്ക്ക് മോട്ടറോള എഡ്ജ് 50 നിയോ മാസ ഗഢുക്കളിലൂടെ പർച്ചേസ് ചെയ്യാം. ഇഎംഐയിൽ ഇതിന്റെ മൊത്ത വില നോക്കിയാൽ അത് 19949 രൂപ മാത്രമാണ്.
Also Read: വമ്പൻ 8000mAh ബാറ്ററിയുള്ള Tecno POVA 8 5G ഇന്ന് മുതൽ വിൽപ്പനയ്ക്ക്!
ഈ മോട്ടറോള സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ അറിയാം.