30,000ത്തിലും താഴെ, 50MP ക്യാമറയുടെ Motorola Edge 40; ആദ്യ വിൽപ്പന ഇന്ന്

HIGHLIGHTS

Motorola Edge 40 ഇന്ന് ഇന്ത്യൻ വിപണിയിൽ വിൽപ്പന ആരംഭിക്കും

50MPയുടെ മെയിൻ ക്യാമറയും, 13MP അൾട്രാ വൈഡ് ആംഗിൾ ക്യാമറയുമാണ് Motorola Edge 40 ഫോണിലുള്ളത്

30,000ത്തിലും താഴെ, 50MP ക്യാമറയുടെ Motorola Edge 40; ആദ്യ വിൽപ്പന ഇന്ന്

മികച്ച ബാറ്ററിയും, പ്രോസസറുമുള്ള മോട്ടോ ഫോണുകൾ എപ്പോഴും ഇന്ത്യൻ വിപണിയെ ആകർഷിക്കാറുണ്ട്. ഇന്ന് ഇന്ത്യയിലേക്ക് ലോഞ്ച് ചെയ്യുന്ന Motorola Edge 40തിലും ഒരുപാട് കിടിലൻ ഫീച്ചറുകൾ പ്രതീക്ഷിക്കാം. 30,000 രൂപയാണ് ഒരു ഫോൺ വാങ്ങാൻ നിങ്ങൾ കരുതിയിരിക്കുന്ന ബജറ്റെങ്കിൽ മോട്ടറോളയുടെ ഈ 5G ഫോൺ എന്തുകൊണ്ടും മികച്ച ഓപ്ഷനാണ്. കാരണം Motorola Edge 40 ഒരു മിഡ്-റേഞ്ച് 5G ഫോണാണ്, 3000ത്തിനും അകത്താണ് ഇതിന് വില വരുന്നത്.

Digit.in Survey
✅ Thank you for completing the survey!

ഇന്ന് 12 മണിക്കാണ് Motorola Edge 40ന്റെ ആദ്യ Sale ആരംഭിക്കുക. എന്നാൽ വിപണി കാത്തിരിക്കുന്ന സ്മാർട്ഫോണായതിനാൽ തന്നെ വിൽപ്പന ആരംഭിച്ച് നിമിഷങ്ങൾക്കകം ഫോൺ വിറ്റഴിയുമെന്നതും ഉറപ്പാണ്. അങ്ങനെയെങ്കിൽ എന്താണ് ഈ ഫോണിന്റെ പ്രത്യേകത എന്നറിയണോ?

Motorola Edge 40 ഫീച്ചറുകൾ

മോട്ടറോള അവതരിപ്പിക്കുന്ന ഈ 5G മിഡ്- റേഞ്ച് ഫോണിന്റെ ഡിസ്പ്ലേ 6.55 ഇഞ്ച് വലിപ്പമുള്ളതാണ്. 144Hz റീഫ്രെഷ് റേറ്റും, വളഞ്ഞ സ്ക്രീനുമാണ് മറ്റ് ഫീച്ചറുകൾ. കൂടാതെ, HDR 10+നെ ഇത് പിന്തുണയ്ക്കുന്നു. MediaTek Dimensity 8020 ചിപ്‌സെറ്റാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. എങ്കിലും, ക്വാൽകോം സ്നാപ്ഡ്രാഗൺ 7+ Gen 2, Dimensity 8200 എന്നിവയുമായി താരതമ്യം ചെയ്യുകയാണെങ്കിൽ മീഡിയാടെക് ഡൈമൻസിറ്റി 8020 അത്ര മികച്ച നിലവാരമുള്ളതാണെന്ന് പറയാൻ സാധിക്കില്ല. Android 13 ആണ് സോഫ്റ്റ് വെയർ. 68W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന മോട്ടറോള എഡ്ജ് 40യുടെ ബാറ്ററിയാകട്ടെ 4,400mAhന്റേതാണ്.

സെൽഫി ക്യാമറ 32MP വരുന്നു. 50MPയുടെ മെയിൻ ക്യാമറയും, 13MP അൾട്രാ വൈഡ് ആംഗിൾ ക്യാമറയും ഇതിൽ ഉൾപ്പെടുന്നു.

മോട്ടറോള എഡ്ജ് 40 ഫോണിന്റെ ആദ്യ വിൽപ്പന എങ്ങനെ?

Motorola Edge 40 എന്ന ഈ പുതുപുത്തൻ ഫോൺ ഇന്ന് 12 മണി മുതൽ നിങ്ങൾക്ക് പർച്ചേസ് ചെയ്യാവുന്നതാണ്. 8GB + 256GB സ്റ്റോറേജ് ഫോണിന് 29,999 രൂപയാണ് പ്രാരംഭവില. Flipkartലാണ് ഫോണിന്റെ വിൽപ്പന നടക്കുന്നത്. 27,999 രൂപയ്ക്ക് നിങ്ങൾക്ക് ബാങ്ക് ഓഫറുകൾ ചേർത്ത് മോട്ടറോള വാങ്ങാവുന്നതാണ്. നെബുല ഗ്രീൻ, എക്ലിപ്സ് ബ്ലാക്ക്, ലൂണാർ ബ്ലൂ എന്നീ നിറങ്ങളിലുള്ള ഫോണാണ് വിൽപ്പനയ്ക്ക് എത്തുന്നത്. BUY FROM HERE

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo