Moto G96 5G: 17999 രൂപ മുതൽ വില! 5500 mAh ബാറ്ററി, 32MP സെൽഫി ക്യാമറ ഹാൻഡ്സെറ്റ് പുറത്തിറങ്ങി

HIGHLIGHTS

മോട്ടോ G96 5G രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്

50 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ഡ്യുവൽ റിയർ ക്യാമറയുണ്ട്.

മോട്ടോ G96 ഫോണിൽ 33W വയർഡ് ടർബോപവർ ചാർജിംഗ് സപ്പോർട്ട് ലഭിക്കും

Moto G96 5G: 17999 രൂപ മുതൽ വില! 5500 mAh ബാറ്ററി, 32MP സെൽഫി ക്യാമറ ഹാൻഡ്സെറ്റ് പുറത്തിറങ്ങി

Moto G96 5G: മിഡ് റേഞ്ചിൽ Motorola പുതിയ മിഡ് റേഞ്ച് ഹാൻഡ്സെറ്റ് പുറത്തിറക്കി. 50 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ഡ്യുവൽ റിയർ ക്യാമറയുണ്ട്. ഈ മോട്ടറോള സെറ്റിൽ 4K വീഡിയോ റെക്കോർഡിങ് പിന്തുണയ്ക്കുന്നു. ഇതിൽ 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുണ്ട്. പൊടിയും ജലവും പ്രതിരോധിക്കാനായി ഫോണിന് IP68 റേറ്റിങ്ങുണ്ട്.

Digit.in Survey
✅ Thank you for completing the survey!

Moto G96 5G: വിലയും വിൽപ്പനയും

മോട്ടോ G96 5G രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ളതാണ് കുറഞ്ഞ വേരിയന്റ്. ഇതിന് 17,999 രൂപയാണ് വില. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള സെറ്റിന്19,999 രൂപയാകുന്നു.

ആഷ്‌ലീ ബ്ലൂ, ഗ്രീനർ പാസ്റ്റേഴ്‌സ്, കാറ്റ്‌ലിയ ഓർക്കിഡ്, ഡ്രെസ്‌ഡൻ ബ്ലൂ എന്നീ 4 ഷേഡുകളിൽ ഫോൺ ലഭ്യമാകും. ജൂലൈ 16 ന് സ്മാർട്ഫോണിന്റെ വിൽപ്പന ആരംഭിക്കും. ഫ്ലിപ്കാർട്ട്, മോട്ടറോള, റിലയൻസ് ഡിജിറ്റൽ പോലുള്ള ഓൺലൈൻ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയാണ് വിൽപ്പന. രാജ്യത്തെ പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലും വിൽപ്പനയുണ്ടാകും.

Moto G96 5G
Moto G96 5G

മോട്ടറോള G96 5G: സ്പെസിഫിക്കേഷൻ

മോട്ടോ G96 5ജിയിൽ 6.67 ഇഞ്ച് ഫുൾ-എച്ച്ഡി+ pOLED ഡിസ്‌പ്ലേയാണുള്ളത്. സ്ക്രീനിന് 144Hz റിഫ്രഷ് റേറ്റുണ്ട്. 1,600 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് ഇതിനുണ്ട്. ഫോണിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനുണ്ട്.

8GB LPDDR4x റാമും 256GB വരെ UFS 2.2 ഓൺബോർഡ് സ്റ്റോറേജും പ്രോസസറിനുണ്ട്. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 7s Gen 2 SoC ആണ് പ്രോസസർ. ഹലോ Hello UI അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 14 ആണ് ഫോണിലെ ഒഎസ്.

ഈ മോട്ടറോള ഫോണിൽ ഫോട്ടോഗ്രാഫിയ്ക്കായി ഡ്യുവൽ റിയർ ക്യാമറയാണുള്ളത്. OIS സപ്പോർട്ടുള്ള 50-മെഗാപിക്സൽ സോണി ലിറ്റിയ 700C പ്രൈമറി സെൻസർ ഇതിലുണ്ട്. 8-മെഗാപിക്സൽ അൾട്രാവൈഡ് ഷൂട്ടറും ഫോണിലുണ്ട്. ഇതിൽ f/2.2 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു. 4K വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്ന സ്മാർട്ഫോണാണിത്. AI ഫോട്ടോ എൻഹാൻസ്‌മെന്റ് ഉൾപ്പെടെയുള്ള മോട്ടോ AI ഇമേജിംഗ് ഫീച്ചറുകളും ഫോണിൽ ലഭിക്കുന്നു.

മോട്ടോ G96 ഫോണിൽ 33W വയർഡ് ടർബോപവർ ചാർജിംഗ് സപ്പോർട്ട് ലഭിക്കും. ഈ ഹാൻഡ്സെറ്റ് 5,500mAh ബാറ്ററി കൊടുത്തിരിക്കുന്നു. ഡോൾബി അറ്റ്മോസും, ഹൈ-റെസ് ഓഡിയോ സപ്പോർട്ടും, മോട്ടോ സ്പേഷ്യൽ സൌണ്ടും ഫോണിലുണ്ട്. ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളുടെ സപ്പോർട്ടും ഈ ഹാൻഡ്സെറ്റിൽ ലഭിക്കുന്നു.

IP68 റേറ്റിങ്ങുള്ള ഫോണാണിത്. സ്മാർട് വാട്ടർ ടച്ച് ഫീച്ചറുള്ളതിനാണ് മോട്ടറോള ജി96 നനഞ്ഞ കൈയിലും പ്രവർത്തിപ്പിക്കാനാകും. കോർണിങ് ഗോറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും സ്മാർട്ഫോണിനുണ്ട്.

Also Read: 24999 രൂപയ്ക്ക് OnePlus Nord CE 5 ഇന്ത്യയിലെത്തി, 7100mAh ബാറ്ററിയും Sony ലെൻസും മാത്രമല്ല…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo