മോട്ടോയുടെ ഏറ്റവും പുതിയ മോഡൽ G6 ന്റെ കോട്ടങ്ങളും നേട്ടങ്ങളും

Updated on 08-Jun-2018
HIGHLIGHTS

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാം

 

മോട്ടോയുടെ ജി 6 മോഡലുകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ, 5.7 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്കുള്ളത് .1080*2160 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ  സ്ക്രീൻ കാഴ്ചവെക്കുന്നത് .1.8GHz octa-core പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ ആഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ Android 8.0 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ഈ സ്മാർട്ട് ഫോണുകളുടെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .ഭാരം കുറഞ്ഞ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളാണിത് .എന്നാൽ ഇപ്പോൾ പുറത്തിറങ്ങുന്ന മോട്ടോ സ്മാർട്ട് ഫോണുകൾ ലെനോവയുടേതാണ് .2014 ൽ മോട്ടോയെ ലെനോവോ വാങ്ങിയിരുന്നു .

ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 12+ 5  മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ  സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 3000mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിലയെക്കുറിച്ചു മറ്റു വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല .

മോട്ടോയുടെ ഈ സ്മാർട്ട് ഫോണുകൾ  ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് മറ്റു ക്യാഷ് ബാക്ക് ഓഫറുകളും ആമസോൺ നൽകുന്നതാണ് .

ഇതിന്റെ പ്ലസ് പോയിന്റ് 

പ്രീമിയം ഡിസൈൻ ഗ്ലാസ് 

സ്റ്റോക്ക് ആൻഡ്രോയിഡ് എക്സ്പീരിയൻസ് 

ഫാസ്റ്റ് ചാർജിങ് 

ഇതിന്റെ മൈനസ് 

ക്യാമറയിൽ ഒരു ചെറിയ പോരായ്മ 

എൻട്രി ലെവൽ പെർഫോമൻസ് 

 

ഷവോമിയുടെ ജൂൺ മാസത്തിൽ പുറത്തിറക്കുന്ന മോഡലുകൾ 

ഷവോമി റെഡ്മി Y2  (S2) ,5.99-ഇഞ്ചിന്റെ  HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .രണ്ടു  വേരിയന്റുകളിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .18:9 ഡിസ്പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .1440 × 720ന്റെ പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നത് . Qualcomm Snapdragon 625 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

കൂടാതെ Android 8.1 Oreo ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്  പ്രവർത്തനം .3ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും കൂടാതെ 4ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് പുറത്തിറങ്ങുന്നത് .256 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണുള്ളത് . 3080mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .ഫേസ് അൺലോക്കിങ് സംവിധാനവും ഇതിനുണ്ട് .ജൂൺ 12 മുതൽ ഇത് ഓൺലൈൻ ഷോപ്പിംഗ്  വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാം .വില 9999 രൂപമുതൽ 

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :