ആൻഡ്രോയ്ഡ് 12 ൽ മോട്ടോയുടെ ബഡ്ജറ്റ് ഫോൺ ഇതാ എത്തുന്നു
മോട്ടോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ എത്തുന്നു
Moto G22 എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത്
മോട്ടോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുന്നതായി സൂചനകൾ .Moto G22 എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ ഉടൻ പ്രതീക്ഷിക്കുന്നത് .മികച്ച സവിശേഷതകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .അതിൽ എടുത്തു പറയേണ്ടത് ആൻഡ്രോയിഡിന്റെ 12 ഓ എസ് തന്നെയാണ് .
Surveyമോട്ടോയുടെ ഈ സ്മാർട്ട് ഫോണുകൾ എത്തുന്നത് Android 12 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കുകയാണെങ്കിൽ മോട്ടോയുടെ ഈ പുതിയ സ്മാർട്ട് ഫോണുകൾ MediaTek Helio G37 പ്രോസ്സസറുകളിലാണ് വിപണിയിൽ പുറത്തിറങ്ങുന്നത് .
അതുപോലെ തന്നെ ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് 256 ജിബി വരെ ഇതിൽ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .
കൂടാതെ 5000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ വില നോക്കുകയാണെങ്കിൽ 169.99 Euros ആണ് വില വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത് ഏകദേശം 14255 രൂപയ്ക്ക് അടുത്ത് വരും .
Experienced Social Media And Content Marketing Specialist View Full Profile
