വമ്പൻ ബാറ്ററിയും കരുത്തുറ്റ പ്രൊസസ്സറുമായി മോട്ടറോളയുടെ പുത്തൻ സ്മാർട്ട്ഫോൺ വരുന്നു. വലിയ ബാറ്ററി ഫോൺ കാത്തിരിക്കുന്നവർക്ക് Moto G Max ഇന്ന് ലോഞ്ച് ചെയ്യുന്നു. 7000mAh സിലിക്കൺ-കാർബൺ ബാറ്ററിയും സ്നാപ്ഡ്രാഗൺ പെർഫോമൻസുമുള്ള സ്മാർട്ട് ഫോണാണിത്. ഇത്രയും വലിയ ബാറ്ററി ശേഷിയുണ്ടായിട്ടും ഫോണിന്റെ ഡിസൈൻ വളരെ സ്ലിം ആയിരിക്കും. മോട്ടോറോള ജി-സീരീസ് ഫോൺ ശരിക്കും കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മോട്ടോ ജി57 പവറിന്റെ അതേ ഫീച്ചറുകളുള്ള ഫോണാകും. ഇന്ന് ലോഞ്ച് ചെയ്യുന്ന ഫോണിന്റെ പ്രതീക്ഷിക്കുന്ന സവിശേഷതകളും ഏകദേശ വിലയും അറിയാം.
സുഗമമായ സ്‌ക്രോളിംഗിനും ആനിമേഷനുകൾക്കുമായി 120Hz റിഫ്രഷ് റേറ്റുള്ള 6.72 ഇഞ്ച് FHD+ LCD സ്‌ക്രീൻ ഈ ഫോണിലുണ്ടാകും. ഫോണിന് കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ കൊടുത്തിട്ടുണ്ട്. MIL-STD-810H മിലിട്ടറി-ഗ്രേഡ് സർട്ടിഫിക്കേഷനും മോട്ടോ ജി മാക്സിനുണ്ട്.
50MP സോണി LYT-600 പ്രൈമറി സെൻസറാകും മോട്ടറോള ഫോണിലുണ്ടാകുക. ഫോണിന് മുൻവശത്ത് 32 മെഗാപിക്സൽ ക്യാമറയും നൽകിയേക്കും.
Also Read: Google Pixel 11 Series: സർപ്രൈസ്! ഫോൾഡും XL-ഉം പ്രോയും ഉൾപ്പെടെ 4 മോഡലുകൾ പെട്ടെന്നെത്തി
ക്വാൽകോം സ്നാപ്ഡ്രാഗൺ 6s Gen 4 SoC പ്രോസസറാണ് ഈ ഫോണിന് കരുത്ത് നൽകുക. ഈ ഫോണിൽ കരുത്തനായ 7,000 mAh ബാറ്ററിയുണ്ടെന്നതാണ് മറ്റൊരു ഹൈലൈറ്റ്. ഈ ഫോണിന് ഒറ്റത്തവണ ചാർജ് ചെയ്താൽ 3 ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്ന് മോട്ടോറോള അവകാശപ്പെടുന്നു.
മോട്ടറോള ജി മാക്സിന് പാന്റോൺ സ്റ്റാർഗേസർ, പാന്റോൺ മലാഗ’ പാന്റോൺ അലാസ്കൻ ബ്ലൂ നിറങ്ങളിലാകും അവതരിപ്പിക്കുക. ഇതിന് സാറ്റിൻ ഫിനിഷായിരിക്കും കൊടുക്കുന്നത്. 23999 രൂപ മുതൽ 29999 രൂപ വരെ ഇതിന് വിലയായേക്കുമെന്നാണ് സൂചന.