Moto G Max ഇന്ന് മുതൽ വാങ്ങാം; Snapdragon പ്രോസസറും 7000mAh ബാറ്ററിയും, ഓഫറുകൾ അറിയാം

മോട്ടറോളയുടെ പുതിയ Moto G Max മിഡ്-റേഞ്ച് ഫോൺ കഴിഞ്ഞ വാരമാണ് പുറത്തിറങ്ങിയത്. വിലയിലും ഫീച്ചറുകളിലും സ്മാർട്ട് ഫോൺ ഇതിനോടകം വിപണിയുടെ ശ്രദ്ധ നേടിയിട്ടുണ്ട്. ഈ മൊബൈലിന്റെ ഇന്ത്യയിലെ ആദ്യ വിൽപ്പന ഇപ്പോൾ ആരംഭിക്കുന്നു. ഉച്ചയ്ക്ക് 12 മണി മുതൽ ഇന്ത്യയിൽ മോട്ടറോള മൊബൈൽ ലഭ്യമാകും. സ്നാപ്ഡ്രാഗൺ 6s Gen 4 ചിപ്‌സെറ്റാണ് ഫോണിന്റെ പ്രധാന ഫീച്ചർ. കൂടാതെ 7,000mAh ശേഷിയുള്ള വലിയ ബാറ്ററിയും ഇതിനുണ്ട്.

മോട്ടോ ജി മാക്സ് ഫോണിന്റെ വില, ലഭ്യമായ ലോഞ്ച് ഓഫറുകൾ, പ്രധാന സവിശേഷതകൾ എന്നിവ എന്തൊക്കെയാണെന്ന് വിശദമായി അറിയാം.

Also Read: ഏറ്റവും ചെറിയ പ്ലാനാണോ വേണ്ടത്? 199 രൂപയുടെ Airtel ബമ്പർ പ്ലാനിൽ അൺലിമിറ്റഡ് കോളുകളും ഡാറ്റയും

Moto G Max Specifications

പാന്റോൺ മലാഗ, പാന്റോൺ അലാസ്കൻ ബ്ലൂ, പാന്റോൺ സ്റ്റാർഗേസർ കളറുകളിലാണ് സ്മാർട്ട് ഫോൺ ഇന്ത്യയിൽ പുറത്തിറക്കിയത്. ഇതിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി പോലുള്ള ഫീച്ചറുകൾ പരിശോധിക്കാം.

  1. ഡിസ്പ്ലേ: 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്ന 6.72 ഇഞ്ച് ഫുൾ-HD+ LCD സ്‌ക്രീനാണ് ഇതിനുള്ളത്. ഇത് 1050 നിറ്റ്സ് വരെയുള്ള പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ട് ചെയ്യുന്നു. കോർണിംഗ് ഗോറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനും ഫോണിനുണ്ട്.
  2. ബാറ്ററി: 30W ടർബോപവർ ചാർജിംഗ് പിന്തുണയ്ക്കുന്ന 7000mAh വമ്പൻ ബാറ്ററിയുള്ള ഫോണാണിത്.
  3. പ്രോസസർ: ക്വാൽകോം സ്നാപ്ഡ്രാഗൺ 6s Gen 4 SoC പ്രൊസസറാണ് ഫോണിലുള്ളത്. ഇത് 6GB LPDDR5x റാമും 128GB UFS 3.1 ഇന്റേണൽ സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്നു.
  4. ക്യാമറ: മോട്ടോ ജി മാക്സിൽ 50MP സോണി LYTIA 600 പ്രൈമറി റിയർ ക്യാമറയും 8MP അൾട്രാ-വൈഡ്-ആംഗിൾ സെൻസറുമാണുള്ളത്. സ്മാർട്ട് ഫോണിന്റെ മുൻവശത്ത് 32MP സെൻസർ കൊടുത്തിരിക്കുന്നു.
  5. സോഫ്റ്റ് വെയർ: യുഎക്സ് അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 16 ഒഎസ്സാണ് ഇതിലുള്ളത്.
  6. ഡ്യൂറബിലിറ്റി: IP64 റേറ്റിങ്ങുള്ള മോട്ടറോള ഫോണിന് MIL-STD-810H ഗ്രേഡ് സർട്ടിഫിക്കേഷനുമുണ്ട്.

MOTOROLA g max: വിലയും ഓഫറുകളും

ഒരൊറ്റ സ്റ്റോറേജിലാണ് ഫോൺ അവതരിപ്പിച്ചത്. 6ജിബി, 128 ജിബി ഫോണിന് ഇന്ത്യയിൽ വില 27,999 രൂപയാണ്. ഫ്ലിപ്കാർട്ടിലൂടെ ഫോൺ വിൽപ്പന നടത്തുന്നു. 1400 രൂപ വരെ ബാങ്ക് കിഴിവ് ഫോണിന് ലഭ്യമാണ്. 6 മാസത്തേക്ക് 4667 രൂപയുടെ ഇഎംഐയും ലഭിക്കുന്നു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :