Moto G Max with 32MP selfie camera phone first sale in india price offers specs
വലിയ ബാറ്ററിയും അത്യാധുനിക ക്യാമറ ഫീച്ചറുകളുമുള്ള Moto G Max ഇന്ത്യയിൽ പുറത്തിറങ്ങി. ബജറ്റ് ഫ്രണ്ട്‌ലി നിരക്കിൽ പ്രീമിയം ഫീച്ചറുകൾ ആഗ്രഹിക്കുന്ന ടെക് പ്രേമികൾക്കായാണ് മോട്ടറോളയുടെ പുത്തൻ ഫോൺ എത്തിയിട്ടുള്ളത്. തുടർച്ചയായ ഉപയോഗത്തിലും ചാർജ് ചോരില്ലെന്ന് ഉറപ്പുനൽകുന്ന 7000mAh വമ്പൻ ബാറ്ററിയുമാണ് മോട്ടോ ജി മാക്സിന്റെ ഹൈലൈറ്റാണ്. ഇന്ത്യൻ വിപണി കീഴടക്കാൻ പോകുന്ന പുത്തൻ മോട്ടറോള ഫോണിന്റെ പ്രത്യേകതകളും ഇന്ത്യയിലെ വിലയും ലഭ്യതയും അറിയാം.
ഒരൊറ്റ വേരിയന്റിലാണ് മോട്ടോ ജി മാക്സി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിന് ഇന്ത്യയിൽ വില 27,999 രൂപയാണ്. ഓഗസ്റ്റ് 20-ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫോൺ വിൽപ്പനയ്‌ക്കെത്തും.
പാന്റോൺ മലാഗ, പാന്റോൺ അലാസ്കൻ ബ്ലൂ, പാന്റോൺ സ്റ്റാർഗേസർ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ഫോൺ ലഭ്യമാകും. ഇതിന് ആക്സിസ് ബാങ്ക് അല്ലെങ്കിൽ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് വഴി 1,000 രൂപയുടെ ബാങ്ക് കിഴിവ് ലഭിക്കും.
Also Read: Google Pixel 11 Series: സർപ്രൈസ്! ഫോൾഡും XL-ഉം പ്രോയും ഉൾപ്പെടെ 4 മോഡലുകൾ പെട്ടെന്നെത്തി