മോട്ടോയുടെ 5ജി സ്മാർട്ട് ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തും ;കൂടുതൽ അറിയാം

HIGHLIGHTS

മോട്ടോയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു

മോട്ടോയുടെ ജി 5ജി എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്

മോട്ടോയുടെ ഏറ്റവും പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു . MOTO G 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .എന്നാൽ  MOTO G 5G എന്ന സ്മാർട്ട് ഫോണുകൾ നേരത്തെ തന്നെ ലോക വിപണിയിൽ പുറത്തിറക്കിയിരുന്നു . Qualcomm Snapdragon 750G പ്രോസ്സസറുകളിൽ ഈ സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാം .MOTO G 5G എന്ന സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

MOTO G 5G-പ്രതീക്ഷിക്കുന്ന സവിശേഷതകൾ

6.7 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 2400 x 1080 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .

പ്രോസ്സസറുകളെക്കുറിച്ചു  നോക്കുകയാണെങ്കിൽ Qualcomm Snapdragon 750G  ലാണ്(Adreno 610 GPU )  ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 6 ജിബിയുടെ റാം & 64 ,128 ജിബിയുടെ സ്റ്റോറേജ് എന്നിവയാണുള്ളത് .

ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ ഫോണുകൾക്കും നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .5,000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ  EUR 299 രൂപയാണ് വരുന്നത് .ഈ സ്മാർട്ട് ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :