മോട്ടോറോളയുടെ E22S സ്മാർട്ട് ഫോണുകൾ പുറത്തിറക്കി ;വില ?

HIGHLIGHTS

മോട്ടോറോളയുടെ E22S സ്മാർട്ട് ഫോണുകൾ പുറത്തിറക്കി

8999 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത്

മോട്ടോറോളയുടെ E22S സ്മാർട്ട് ഫോണുകൾ പുറത്തിറക്കി ;വില ?

 

Digit.in Survey
✅ Thank you for completing the survey!

ഇന്ത്യൻ വിപണിയിൽ ഇതാ മോട്ടോറോളയുടെ മറ്റൊരു സ്മാർട്ട് ഫോണുകൾ കൂടി അവതരിപ്പിച്ചിരിക്കുന്നു .Motorola E22S എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ബഡ്ജറ്റ് റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് മോട്ടോറോളയുടെ ഈ Motorola E22S എന്ന സ്മാർട്ട് ഫോണുകൾ .8999 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത്.ഈ സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .

Motorola E22S

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ IPS LCD ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ 1600×720 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G37 പ്രോസ്സസറുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് 1TB വരെ മെമ്മറി വർദ്ധിപ്പിക്കുവാനും ഈ സ്മാർട്ട് ഫോണുകളിൽ സാധിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 16 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളിലും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിലും ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 5000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .8999 രൂപയാണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo