12 +20 ഡ്യൂവൽ ക്യാമറയിൽ പുറത്തിറങ്ങിയ Mi A2 ഇപ്പോൾ 11999 രൂപയ്ക്ക്

HIGHLIGHTS

ഓഫറുകളിൽ ഷവോമിയുടെ Mi A2 ഫോണുകൾ വാങ്ങിക്കാം

 

കഴിഞ്ഞ വർഷം ഷവോമിയിൽ നിന്നും പുറത്തിറങ്ങിയ ഒരു മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നായിരുന്നു Mi A2 എന്ന സ്മാർട്ട് ഫോണുകൾ .ക്യാമറകൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് ഈ ഫോണുകൾ വിപണിയിൽ എത്തിയിരുന്നത് .ഇതിന്റെ പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടതും 20 മെഗാപിക്സലിന്റെ ഡ്യൂവൽ ക്യാമറകൾ തന്നെയായിരുന്നു .ഇപ്പോൾ ഈ ഫോണുകളുടെ വിലകുറഞ്ഞിരിക്കുന്നു .13999 രൂപ വിലയുണ്ടായിരുന്ന ഈ സ്മാർട്ട് ഫോണുകൾക്ക് ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ 11999 രൂപയാണ് നിലവിലത്തെവില .20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .മറ്റു സവിശേഷതകൾ നോക്കാം .

5.99 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേകളാണ് ഷവോമിയുടെ ഈ പുതിയ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1080×2160 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .മൂന്നു വേരിയന്റുകളാണ് നിലവിൽ പുറത്തിറങ്ങുന്നത് .4 ജിബിയുടെ റാംമ്മിൽ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിലാണ് ഈ മോഡലുകൾ വിപണിയിൽ എത്തിയിരിക്കുന്നത്  .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .6ജിബി മോഡലുകളുടെ വില 14999 രൂപയാണ് .

Snapdragon 660  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് സൂചനകൾ .കൂടാതെ Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . 3010mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെതന്നെ ഇതിന്റെ സെൽഫി ക്യാമറകളും 20 മെഗാപിക്സൽ കാഴ്ചവെക്കുന്നുണ്ട് .11999 രൂപയ്ക്ക് 4ജിബിയുടെ വേരിയന്റുകളും കൂടാതെ 14999 രൂപയ്ക്ക് 6ജിബിയുടെ മോഡലുകളും ലഭ്യമാകുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :