256GB iPhone 16 Pro Max ഏറ്റവും കുറഞ്ഞ വിലയിലെത്തി, 12000 രൂപ വെട്ടിക്കുറച്ചു!
256GB iPhone 16 Pro Max നിങ്ങൾ ഇപ്പോൾ വാങ്ങിയാൽ കൂടുതൽ നേട്ടമാകും
ഇതുവരെ വന്നതിൽ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോണാണിത്
നിലവിൽ, ഐഫോൺ 16 പ്രോ മാക്‌സ് ആമസോണിൽ 1,35,900 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്
256GB iPhone 16 Pro Max നിങ്ങൾ ഇപ്പോൾ വാങ്ങിയാൽ കൂടുതൽ നേട്ടമാകും. കാരണം കഴിഞ്ഞ 30 ദിവസങ്ങളിലെ ഏറ്റവും വിലക്കുറവിലേക്ക് ഐഫോൺ 16 പ്രോ മാക്സ് എത്തിയിരിക്കുന്നു. ആപ്പിളിന്റെ മുൻനിര സ്മാർട്ഫോണിലെ പ്രമുഖനാണ് iPhone 16 Pro Max. ഇതുവരെ വന്നതിൽ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോണാണിത്. അതിനാൽ തന്നെ ഈ ഓഫർ അറിയുന്നവർ ഫോൺ മിസ്സാക്കാനും സാധ്യതയില്ല.
SurveyiPhone 16 Pro Max വിലക്കുറവിൽ!
നിലവിൽ, ഐഫോൺ 16 പ്രോ മാക്‌സ് ആമസോണിൽ 1,35,900 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് 256ജിബി സ്റ്റോറേജുള്ള എല്ലാ ഐഫോണുകൾക്കും ബാധകമാണ്. 1,44,900 രൂപയാണ് ഐഫോൺ 16 പ്രോ മാക്സിന്റെ വില. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് വില ഇനിയും വിലക്കുറവ് ലഭിക്കും. 3,000 രൂപയുടെ കിഴിവാണ് ആമസോൺ തരുന്നത്. ഇങ്ങനെ 1,32,900 രൂപയിലേക്ക് വില എത്തുന്നു.
ഓഫർ ഇവിടെ തീരുന്നില്ല. നിങ്ങൾ ആമസോൺ പ്രൈം അംഗമാണെങ്കിൽ 5% ക്യാഷ്ബാക്ക് ലഭിക്കും. 46,100 രൂപ വരെ എക്സ്ചേഞ്ച് ഓഫറുമുണ്ട്. മിക്കവരും പഴയ ഐഫോൺ മാറ്റി വാങ്ങാനായിരിക്കും പ്ലാൻ ചെയ്യുന്നത്. അങ്ങനെയെങ്കിൽ ഈ എക്സ്ചേഞ്ച് ഡീലും മിസ്സാക്കരുത്. ഇതിന് പുറമെ ഐഫോൺ 16 പ്രോ മാക്സിന് 6,123 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറും ലഭ്യമാണ്. BUY NOW
ഐഫോൺ 16 പ്രോ മാക്സ്: സ്പെസിഫിക്കേഷൻ
ഐഫോൺ 16 പ്രോയും ഐഫോൺ 16 പ്രോ മാക്സും മികച്ചതും ഏറ്റവും പുതിയതുമായ ഐഫോണുകളാണ്. ഇതിലെ ക്യാമറ 48MP വൈഡ് ക്യാമറയാണ്. മുൻപത്തെ ഐഫോണുകളിൽ നിന്ന് ക്യാമറയിൽ ആപ്പിൾ കാര്യമായി വ്യത്യാസം കൊണ്ടുവന്നിട്ടുണ്ട്. 48MP അൾട്രാ വൈഡ് ക്യാമറയും പ്രോ മാക്സിലുണ്ട്. 5x 12MP ടെലിഫോട്ടോ ലെൻസ് കൂടി ഈ ക്യാമറ യൂണിറ്റിലുണ്ട്.
Also Read: iPhone 16e: A17 ചിപ്പുള്ള ബജറ്റ് ഐഫോണിന് ഇന്ന് First Sale, അറിയാലോ ദുബായിക്കേൾ ലാഭം ഇന്ത്യ തന്നെ…
വലിയ സ്ക്രീനുകൾ ഇഷ്ടപ്പെടുന്നവർക്ക് ഇതുവരെയുള്ള ഐഫോണുകളിലെ ഏറ്റവും വലിയ ഡിസ്പ്ലേ കൊടുത്തിരിക്കുന്നു. 6.9 ഇഞ്ചാണ് ഈ സ്മാർട്ഫോണിന്റെ വലിപ്പം. മികച്ച ബാറ്ററി ലൈഫും ഐഫോൺ 16 പ്രോ മാക്സിലുണ്ട്. iOS 17 ആണ് ഇതിലെ ഒഎസ്. ഏറ്റവും മികച്ച അഡ്വാൻസ്ഡ് സിലിക്കോൺ ബാറ്ററിയാണ് ഫോണിലുള്ളത്. ഇതിൽ A18 Pro ചിപ്പ് ഉപയോഗിച്ചിരിക്കുന്നു. Gen AI ലാംഗേജ് മോഡൽ സപ്പോർട്ടും ഇതിലുണ്ട്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile