ബഡ്ജറ്റ് സ്മാർട്ട് ഫോണുകളുമായി എൽജി

Updated on 14-Jun-2018

എൽജിയുടെ ഏറ്റവും പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളിൽ ഒന്നാണ് K30 2018 .കഴിഞ്ഞ ദിവസ്സമാണ്‌ ഈ മോഡലുകൾ പുറത്തിറക്കിയത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ പ്രോസസ്സർ മാത്രമാണ് .സ്നാപ്പ്ഡ്രാഗന്റെ 425 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .

എൽജി പുറത്തിറക്കിയ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് എൽജി K30 .ഇതിന്റെ ഡിസ്പ്ലേയെക്കുറിച്ചു പറയുകയാണെങ്കിൽ 5.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത് . 16:9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത് .കൂടാതെ 1280 x 720 പിക്സൽ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

സ്നാപ്പ്ഡ്രാഗന്റെ  425 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Android 7.1 Nougat ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തനം .റാംമ്മിനെക്കുറിച്ചു പറയുകയെങ്കിൽ ആവറേജ് പെർഫോമൻസ് മാത്രമാണ് കാഴ്ചവെക്കുന്നത് എന്ന് പറയേണ്ടിയിരിക്കുന്നു .2 ജിബിയുടെ റാം മാത്രമാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .

കൂടാതെ 32 ജിബിയുടെ ഇന്റെര്ണല് സ്റ്റോറേജു കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ആന്തരിക സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ മെമ്മറി ശേഷിയാണ് .2TBവരെ ഇതിന്റെ മെമ്മറി കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .ഈ മോഡലുകൾ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ആണ് .

13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഈ മോഡലുകളുടെ മറ്റു സവിശേഷതകൾ .LED ഫ്‌ളാഷോടുകൂടിയ റിയർ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് . 2880mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ലോകവിപണിയിൽ ഇതിന്റെ വിലവരുന്നത് $225 ഡോളർ ആണ് .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം 15000 രൂപയ്ക്ക് അടുത്തുവരും എന്നാണ് സൂചനകൾ .എന്നാൽ ഇതിന്റെ സവിശേഷതകൾ എല്ലാം തന്നെ ആവറേജ് മാത്രമാണ് .

ഇപ്പോൾ 20 മെഗാപിക്സലിന്റെ ക്യാമറയിൽ 14999 രൂപയ്ക്ക്  ഡ്യൂവൽ ക്യാമറയിൽ ,ഷവോമി റെഡ്മി നോട്ട് 5 പ്രൊ ലഭിക്കുമ്പോൾ ,ഡ്യൂവൽ ക്യാമറയിലും 10999 രൂപയ്ക്ക് 5000mAh ന്റെ ബാറ്ററി ലൈഫിൽ അസൂസിന്റെ സെൻഫോൺ മാക്സ് പ്രൊ എം 1 ലഭിക്കുബോൾ എൽജി പുറത്തിറക്കിയ വരേജ് സവിശേഷതകൾ മാത്രം ഉൾക്കൊള്ളിച്ച ഈ മോഡലുകൾ വിപണിയിൽ എത്രമാത്രം വാണിജ്യം കൈവരിക്കും എന്ന്  കണ്ടറിയാം .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :