ലെനോവോയുടെ വൈബ് B 4G സ്മാർട്ട് ഫോൺ വിപണിയിൽ

ലെനോവോയുടെ വൈബ് B 4G സ്മാർട്ട് ഫോൺ വിപണിയിൽ
HIGHLIGHTS

5,407 രൂപയ്ക്ക് ലെനോവോയുടെ വൈബ് B 4G

ലെനോവോയുടെ ഏറ്റവും പുതിയതും കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്നതുമായ സ്മാർട്ട് ഫോൺ ആണ് വൈബ് B .4G സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നുപറയുന്നത് 5407 രൂപയാണ് .ഇതിന്റെ കുറച്ചു സവിശേഷതകൾ മനസിലാക്കാം . 4.5 ഇഞ്ച് ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത്. 480 x 854 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് .

1 GHz quad-core 64-bit MediaTek പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .1 ജിബിയുടെ റാം ,8 ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ സവിശേഷതകളാണ്. Android 6.0 Marshmallow ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് . 2000 mAh ആവറേജ് ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇനി ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ മനസിലാക്കാം .

5 മെഗാപിക്സലിന്റെ LED ഫ്‌ളാഷോടുകൂടിയ പിൻ ക്യാമറയും ,2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .144ഗ്രാം ഭാരമാണ് ലെനോവോയുടെ ഈ സ്മാർട്ട് ഫോണിനുള്ളത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നുപറയുന്നത് 5,407 രൂപയാണ് . 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo