Lenovo A6 Note ഫോണുകൾ 5499 രൂപയ്ക്ക്

HIGHLIGHTS

ഫ്ലിപ്പ്കാർട്ട് റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ വാങ്ങിക്കാം

Lenovo A6 Note ഫോണുകൾ 5499 രൂപയ്ക്ക്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ജനുവരി 19 മുതൽ ജനുവരി 22 വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ ICICI അതുപോലെ തന്നെ കൊഡാക്ക് എന്നി ബാങ്കിന്റെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .Lenovo A6 Note എന്ന സ്മാർട്ട് ഫോണുകൾ ഇതേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

ലെനോവയുടെ A6 നോട്ട് 

6.1  ഇഞ്ചിന്റെ HD+  ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ  19.5:9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . MediaTek Helio P22 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4000mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .14 മണിക്കൂർ വരെയാണ് ഇതിന്റെ വീഡിയോ പ്ലേ ബാക്ക് കമ്പനി പറയുന്നത് .പിന് ഭാഗത്തായാണ് ഇതിന്റെ ഫിംഗർ പ്രിന്റ് സെൻസറുകൾ നൽകിയിരിക്കുന്നത് .

ഡ്യൂവൽ  പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .13 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്കളുള്ളത് .ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .

ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഈ മോഡലുകൾക്കുള്ളത് .കൂടാതെ മൈക്രോ SD കാർഡുകൾ ഉപയോഗിച്ച് ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ബ്ലാക്ക് കൂടാതെ ബ്ലൂ എന്നി നിറങ്ങളിലായാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .

Experienced Social Media And Content Marketing Specialist View Full Profile