Lava Virat V1 Series: 6000mAh ബാറ്ററിയുള്ള 5G മോഡലും 10,000 രൂപയിൽ താഴെ 4G മോഡലും

ഇന്ത്യയിലെ ബജറ്റ് സ്മാർട്ട് ഫോൺ വിപണിയിലേക്ക് Lava Virat V1 5G, Lava Virat V1 4G ഫോണുകൾ വരുന്നു. കുറഞ്ഞ വിലയിൽ മികച്ച പ്രകടനവും ദീർഘനേരം നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫും ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് ലാവ വിരാട് വി1 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 6000mAh ശേഷിയുള്ള വലിയ ബാറ്ററിയിൽ ലാവ വിരാട് വി1 5ജി പുറത്തിറക്കും. 10000 രൂപയ്ക്ക് താഴെ ലാവ വിരാട് വി1 4ജി ഹാൻഡ്സെറ്റും ലോഞ്ചിനെത്തും. ജൂലൈ 24 നാണ് സ്മാർട്ട് ഫോണുകളുടെ ലോഞ്ച് പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12 മണിയ്ക്ക് രണ്ട് സ്മാർട്ട് ഫോണുകളും പുറത്തിറക്കുമെന്ന് ഫ്ലിപ്കാർട്ട് പ്ലാറ്റ്ഫോം സ്ഥിരീകരിച്ചു. ലാവയുടെ പുതിയ Virat V1 സീരീസിന്റെ പ്രതീക്ഷിക്കുന്ന ഫീച്ചറുകളും വിലയും വിശദമാക്കാം.

Lava Virat V1 5G Expected Specs

യൂണിസോക് T8200 പ്രോസസറിലാണ് വിരാട് വി1 5ജി പുറത്തിറക്കുന്നത്. 4GB ഫിസിക്കൽ LPDDR4X റാമും 4GB വെർച്വൽ റാമും കൂടാതെ 64GB ഇന്റേണൽ സ്റ്റോറേജുമായാണ് ഫോൺ വരുന്നത്.

ഫോണിന്റെ പിൻഭാഗത്ത് 13 മെഗാപിക്സൽ AI ഡ്യുവൽ ക്യാമറ യൂണിറ്റ് കൊടുക്കും. ഇതിൽ 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തുന്നുണ്ട്. നീൽഗിരി ബ്ലൂ, ഹിമാലയൻ സിൽവർ എന്നിങ്ങനെ ആകർഷകമായ രണ്ട് വ്യത്യസ്ത മാറ്റ് ഫിനിഷുകളിലാണ് ലാവ വിരാട് വി1 അവതരിപ്പിക്കുന്നത്.

120Hz റിഫ്രഷ് റേറ്റുള്ള 6.75-ഇഞ്ച് HD+ ഡിസ്‌പ്ലേയിലാണ് ഫോൺ പ്രവർത്തിപ്പിക്കുക. ഇതിൽ സിസ്റ്റം-വൈഡ് നാവിഗേഷനും ആപ്പ് ട്രാൻസിഷനുകളും സുഗമമായി സ്ക്രോൾ ചെയ്യാനാകും.

Also Read: ഫ്ലിപ്കാർട്ടിൽ ലഭ്യമല്ല! 16GB, 512GB സ്റ്റോറേജുള്ള Vivo 5G ആമസോണിൽ മെഗാ ഓഫർ

ലാവ ഇതിൽ 6000mAh ശേഷിയുള്ള ഹൈ-ഡെൻസിറ്റി ബാറ്ററിയും ഉൾപ്പെടുത്തുന്നുണ്ട്. 13MP AI ഡ്യുവൽ ക്യാമറ ലാവ വിരാട് വി1 5ജിയിലുണ്ടാകും. IP64 റേറ്റിങ്ങിൽ വെള്ളവും പൊടിയും സ്പ്ലാഷും പ്രതിരോധിക്കാനാകും. ഈ വിരാട് വി1 5ജി ഫോണിന് 20000 രൂപയിലും താഴെയാകും വില.

ലാവ വിരാട് വി1 4ജിയിൽ എന്തൊക്കെ പ്രതീക്ഷിക്കാം?

6.75 ഇഞ്ച് വലിപ്പമുള്ള HD+ LCD ഡിസ്‌പ്ലേയിലാകും ലാവ 4ജി മോഡൽ അവതരിപ്പിക്കുക. ഇതിൽ 90 ഹെർട്സ് വരെയുള്ള റിഫ്രെഷ് റേറ്റ് പ്രതീക്ഷിച്ചാൽ മതി. മികച്ച പ്രകടനം തെളിയിച്ചിട്ടുള്ള Unisoc SC9863A എൻട്രി-ലെവൽ പ്രോസസർ ഫോണിൽ ഉൾപ്പെടുത്തിയേക്കും. 4GB റാമും 64GB സ്റ്റോറേജും ഫോണിലുണ്ടാകും.

10W ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററിയാകും ലാവ വിരാട് വി1 4ജിയിൽ കൊടുക്കുന്നത്. ഇതിൽ ക്ലീൻ സ്റ്റോക്ക് ആൻഡ്രോയിഡ് എക്സ്പീരിയൻസ് നൽകുന്ന Android 15 Go Edition നൽകുന്നുണ്ട്.

13MP മെയിൻ സെൻസറിനൊപ്പം ഒരു AI സെക്കൻഡറി ലെൻസും ചേർന്ന ക്യാമറ യൂണിറ്റിലാകും ഫോൺ പ്രവർത്തിക്കുന്നത്. IP64 റേറ്റിങ്ങുണ്ടെങ്കിലും 5ജി മോഡലിലെ പോലെ സ്പ്ലാഷ് പ്രതിരോധിക്കില്ല. പകരം വെള്ളവും പൊടിയും പ്രതിരോധിക്കും. 10000 രൂപയിലും താഴെ വിലയിലാകും സ്മാർട്ട് ഫോൺ പുറത്തിറക്കുക.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :